യുഎഇയില്‍ 1518 പേര്‍ക്ക് കോവിഡ്; ആറു മരണം

covid..

അബുദാബി: യുഎഇയില്‍ 1518 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 6,50,220 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1,866 ആയി ഉയര്‍ന്നു.

അതേസമയം, ചികിത്സയിലായിരുന്ന 1,490 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,28,290 ആയി ഉയര്‍ന്നു. പുതുതായി നടത്തിയ 2,80,747 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. നിലവില്‍ 20,064 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.