യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കോവിഡ്; 1,484 പേര്‍ക്ക് രോഗമുക്തി

vxz
അബുദാബി:യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1,484 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 2,42,524 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,65,533 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,43,234  പേര്‍ രോഗമുക്തരാവുകയും 1,907 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,392  രോഗികളാണ് രാജ്യത്തുള്ളത്.