ദു​ബൈ എ​ക്‌​സ്‌​പോ​യി​ലെ ഒ​മാ​ൻ പ​വി​ലി​യ​നി​ൽ രാ​ജ്യ​ത്തിന്റെ ദേ​ശീ​യ​ദി​നം ഞാ​യ​റാ​ഴ്​​ച ആ​ഘോ​ഷി​ക്കും

x
 

മ​സ്​​ക​ത്ത്​: ആ​ഗോ​ള വാ​ണി​ജ്യ മേ​ള​യാ​യ ദു​ബൈ എ​ക്‌​സ്‌​പോ​യി​ലെ ഒ​മാ​ൻ പ​വി​ലി​യ​നി​ൽ രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ​ദി​നം ഞാ​യ​റാ​ഴ്​​ച ആ​ഘോ​ഷി​ക്കും. അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ങ്ങ​ളു​ടെ​യും ബ​ന്ധ​ങ്ങ​ളു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​​​ന്ത്രി​യും സു​ൽ​ത്താ​െൻറ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ ത്വാ​രി​ഖ്​ അ​ൽ സെ​യ്​​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ​സം​ഘം പ​െ​ങ്ക​ടു​ക്കും.

അ​തേ​സ​മ​യം, പ​വി​ലി​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം യു.​എ.​ഇ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻഡ​റും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ സ​ന്ദ​ർശി​ച്ചു. 51ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന സു​ൽത്താ​നേ​റ്റി​ന് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർന്നു. ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും ഭാ​വി​യി​ലേ​ക്കു​ള്ള സ്വ​പ്‌​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്നും മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ദി​നം​പ്ര​തി ഒ​മാ​ൻ പ​വി​ലി​യ​ൻ സ​ന്ദ​ർശി​ക്കാ​നെ​ത്തു​ന്ന​ത്. ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മ​ക്തൂം, ഒ​മാ​ൻ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി ദീ ​യ​സി​ൻ ബി​ൻ ഹൈ​തം ബി​ൻ താ​രി​ക് അ​ൽ സ​ഈ​ദ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, റോ​യ​ൽ ആ​ർമി ക​മാ​ൻഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​താ​ർ ബി​ൻ സ​ലിം അ​ൽ ബ​ലൂ​ഷി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​വ​ലി​യ​ൻ സ​ന്ദ​ർശി​ച്ചി​രു​ന്നു.