ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ യുഎ​ഇ​യി​​ലേ​ക്ക്​ ജൂ​ലൈ 25 വ​രെ വി​മാ​ന സ​ര്‍​വി​സി​ല്ലെ​ന്ന്​ എമിറേ​റ്റ്​​സ്

emirates


ദു​ബൈ: ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ യു.​എ.​ഇ​യി​​ലേ​ക്ക്​ ജൂ​ലൈ 25 വ​രെ വി​മാ​ന സ​ര്‍​വി​സി​ല്ലെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ര്‍​ലൈ​ന്‍ അ​റി​യി​ച്ചു. നേ​ര​ത്തെ ജൂ​ലൈ 21 വ​രെ സ​ര്‍​വി​സ്​ നി​ര്‍​ത്തി​യ​താ​യാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ജൂ​ലൈ 31വ​രെ സ​ര്‍​വി​സ​ു​ണ്ടാ​വി​ല്ലെ​ന്ന്​ ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ക്ക്​ പു​റ​മെ പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ജൂ​ലൈ 25 വ​രെ സ​ര്‍​വി​സി​ല്ലെ​ന്ന് എ​മി​റേ​റ്റ്​​സ്​​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ 14 ദി​വ​സ​ത്തി​നി​ടെ സ​ന്ദ​ര്‍​ശി​ച്ച​വ​ര്‍​ക്കും യാ​ത്രാ​നു​മ​തി ന​ല്‍​കി. 

ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്ക്​ മൂ​ന്ന്​ മാ​സം തി​ക​യു​ക​യാ​ണ്.