റാ​പി​ഡ് പ​രി​ശോ​ധ​നാ സൗ​ക​ര്യ​മി​ല്ല; യു​എ​ഇ​യി​ലേ​ക്ക് അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​ല​ക്ക്

qw

ദുബൈ: റാപിഡ്​ പി.സി.ആർ പരിശോധന സൗകര്യം ഇല്ലാത്തതിനാൽ അഞ്ച്​ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ യാത്രാനുമതി നൽകാൻ കഴിയില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻസ്​. ബംഗ്ലാദേശ്​, നൈജീരിയ, വിയറ്റ്​നാം, സാംബിയ, ഇ​ന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ അനുമതി നിഷേധിച്ചത്​.

യു.എ.ഇയിലേക്കുള്ള യാത്രക്കാർ പുറപ്പെടുന്നതിന്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന്​ അധികൃതർ അറിയിച്ചിരുന്നു.ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.എന്നാൽ, ബംഗ്ലാദേശ്​ അടക്കം അഞ്ച്​ രാജ്യങ്ങൾ ഈ സൗകര്യം ഏർപ്പെടുത്താത്തതാണ്​ യാത്രക്കാർക്ക്​ തിരിച്ചടിയായത്​.