ഒ​മാ​നും ദു​ബൈ​യും അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ഹ​ത്ത​യി​ൽ ഒമാന്റെ 51ാമ​ത്​ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

d
 

ദു​ബൈ: ഒ​മാ​നും ദു​ബൈ​യും അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ഹ​ത്ത​യി​ൽ ഒ​മാ​െൻറ 51ാമ​ത്​ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കൗ​ൺ​സി​ൽ ഫോ​ർ ബോ​ർ​ഡ​ർ ക്രോ​സി​ങ്​ പോ​യ​ൻ​റ്​​സ്​ സെ​ക്യൂ​രി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ സ​ഹോ​ദ​ര രാ​ജ്യ​ത്തി​െൻറ ദേ​ശീ​യ​ദി​നം നി​റ​പ്പ​കി​​ട്ടോ​ടെ കൊ​ണ്ടാ​ടി​യ​ത്.

'ഒ​മാ​ൻ ന​മ്മി​ൽ നി​ന്നു​ള്ള​താ​ണ്, ന​മ്മ​ൾ അ​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ്' എ​ന്ന ത​ല​ക്കെ​​ട്ടോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അ​ൽ മ​റി പ​​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ അ​ൽ ബാ​തി​ന നോ​ർ​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ അ​ബ്​​ദു​ല്ല അ​ൽ ഫാ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പ​​ങ്കെ​ടു​ത്തു.

യു.​എ.​ഇ വ്യോ​മാ​ഭ്യാ​സ ഡി​സ്‌​പ്ലേ ടീ​മാ​യ അ​ൽ ഫു​ർ​സാ​ൻ ന​ട​ത്തി​യ എ​യ​ർ ഷോ​യും ദു​ബൈ​യി​ലെ ഡി​പ്പാ​ർ​ട്മെൻറ്​ ഓ​ഫ് ഇ​ക്ക​ണോ​മി ആ​ൻ​ഡ് ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ കാ​റു​ക​ളു​ടെ പ​രേ​ഡും ദു​ബൈ പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സൈ​നി​ക പ്ര​ദ​ർ​ശ​ന​വും ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി.