സേഹയും ദമാനും ലയിച്ച് 'പ്യൂ​ര്‍ ഹെ​ല്‍ത്ത്' എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍ത്തിക്കാനൊരുങ്ങുന്നു

pure health
അബുദാബി :അബുദാബി ഹോ​ള്‍ഡി​ങ് ക​മ്പ​നി (എ.​ഡി.​ക്യു)​യു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ആ​ല്‍ഫ ദ​ബി​യു​ടെ പ്യൂ​ര്‍ ഹെ​ല്‍ത്ത്​ മെ​ഡി​ക്ക​ല്‍ സ​പ്ലൈ​സു​മാ​യി ല​യി​പ്പി​ക്കു​ന്നു.ആ​ഗോ​ള​ത​ല​ത്തി​ല്‍ വ്യാ​പി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ പ്യൂ​ര്‍ ഹെ​ല്‍ത്ത് പ​രി​ശോ​ധി​ക്കു​മെ​ന്നും കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ച്ച്‌ യു.​എ.​ഇ​യി​ല്‍ ത​ങ്ങ​ളു​ടെ വി​ജ​യ​ഗാ​ഥ തു​ട​രു​മെ​ന്നും ആ​ല്‍ഫ ദ​ബി ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ റു​മൈ​തി കൂ​ട്ടി​ച്ചേ​ര്‍ത്തു.

അബുദാബി ഹെ​ല്‍ത്ത് സ​ര്‍വി​സ​സ് കമ്പ​നി​യും (സേ​ഹ) നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യു​മാ​യി (ദ​മാ​ന്‍) ല​യി​ച്ച്‌ 'പ്യൂ​ര്‍ ഹെ​ല്‍ത്ത്' എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ആ​ല്‍ഫ ദ​ബി ഓ​ഹ​രി​ക​ള്‍ വ്യാ​പാ​രം ചെ​യ്യു​ന്ന അ​ബൂ​ദ​ബി സെ​ക്യൂ​രി​റ്റീ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​നു ന​ല്‍കി​യ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ബൃ​ഹ​ത്താ​യ ആ​രോ​ഗ്യ പ​രി​ച​ര​ണ സ്ഥാ​പ​ന​മാ​യി 'പ്യൂ​ര്‍ ഹെ​ല്‍ത്ത്' മാ​റും. രാ​ജ്യ​ത്തി​ന്‍റെ​യും നി​ക്ഷേ​പ​ക​രു​ടെ​യും മൂ​ല്യ​ത്തി​ന്​ വി​ല ന​ല്‍കു​ന്ന അ​ന്താ​രാ​ഷ്ട്ര ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​രോ​ഗ്യ​പ​രി​ച​ര​ണ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍ത്തു​മെ​ന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അബുദാബി പ​വ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍, അബുദാബി എ​യ​ര്‍പോ​ര്‍ട്സ്, അ​ബൂ​ദ​ബി പോ​ര്‍ട്‌​സ്, ഇ​ത്തി​ഹാ​ദ് റെ​യി​ല്‍, സെ​ഹ, ദ​മ​ന്‍, അബുദാബി നാ​ഷ​ന​ല്‍ എ​ക്‌​സി​ബി​ഷ​ന്‍സ് ക​മ്പ​നി, അബുദാബി മീ​ഡി​യ, ടു ​ഫോ​ര്‍ 54 തു​ട​ങ്ങി​യ ക​മ്ബ​നി​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് എ.​ഡി.​ക്യു.കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ​രി​ച​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ക്കു​മു​ള്ള ആ​വ​ശ്യം വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്.കമ്പ​നി​ക​ളു​ടെ ല​യ​നം പൂ​ര്‍ത്തി​യാ​യ​തോ​ടെ പ്യൂ​ര്‍ ഹെ​ല്‍ത്തി​ല്‍ കൂ​ടു​ത​ല്‍ ഓ​ഹ​രി​യു​ള്ള ക​മ്ബ​നി​യാ​യി എ.​ഡി.​ക്യു മാ​റി.