എ​ക്​​സ്​​പോ നഗരി സന്ദർശിച്ച് ശൈ​ഖ്​ മു​ഹ​മ്മ​ദ്​

sheikh mohammed bin rashid al maktoum
 


ദു​ബൈയ് :  അ​ടു​ത്ത മാ​സം എ​ക്​​സ്​​പോ 2020 ദു​ബൈയ്  തു​ട​ങ്ങാ​നി​രി​ക്കെ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം മേ​ള​ ന​ഗ​രി​യി​ൽ സൈ​ക്കി​​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​ക്​​സ്​​പോ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ചെ​റു​സം​ഘ​ത്തോ​ടൊ​പ്പം സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ നേ​രി​ട്ട്​ കണ്ട്  വി​ല​യി​രു​ത്തി.

ലോ​ക​ത്തി​ന്​ അ​ത്ഭു​ത​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും എ​ക്​​സ്​​പോ​യെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പറഞ്ഞു. ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സൈ​ക്കി​​ൾ സ​ന്ദ​ർ​ശ​ന ചി​ത്ര​ങ്ങ​ൾ കു​റ​ഞ്ഞ സ​മ​യം കൊണ്ടാണ്  സോഷ്യൽ മീഡിയകളിൽ വയറലായത് . 

സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ മു​ഹ​മ്മ​ദ്​ ന​ഗ​രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും ലോ​കത്തെ  വരവേൽക്കാൻ  രാജ്യം  തയാറാണെന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ​പ്രഖ്യാ​പി​ച്ചി​രു​ന്നു. ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം വീ​ണ്ടും ഞാ​യ​റാ​ഴ്​​ച ന​ഗ​രി​യി​ലെ​ത്തി കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ നേ​രി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ദു​ബൈയ്  ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി എ​ക്​​സ്​​പോ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.