അജ്​മാൻ ഭരണാധികാരിയുടെ 40 വർഷ ഭരണസൂചകമായി വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു

ajman uae
അജ്​മാൻ: അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാരത്തിലെത്തി 40 വർഷം തികയുന്നതിൻ്റെ  ആദരസൂചകമായി വിദ്യാർത്ഥികൾ  വൃക്ഷത്തൈകൾ നട്ടു.   ഹാബിറ്റാറ്റ് സ്​കൂൾ ഗ്രൂപ്പി​ൻ്റെ  മൂന്ന് സ്​കൂളുകളിൽ നിന്ന്​ 40 കുട്ടികളാണ്  അജ്​മാൻ അൽ ഹെലിയോ പാർക്കിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. 

അജ്​മാൻ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെയാണ് കുട്ടികൾ തൈകൾ നട്ടത്. വരും തലമുറക്ക്​ മുതൽക്കൂട്ടായതിനാൽ ഓരോ മരങ്ങൾ നടുന്നതിലും നമ്മൾ സന്തോഷിക്കണമെന്ന്​ ഹാബിറ്റാറ്റ് സ്​കൂൾസ് ചെയർമാൻ ശൈഖ്​ സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

രാഷ്​ട്രപിതാവായ ശൈഖ്​ സായി​ദ്​ ബിൻ സുൽത്താൻ ആൽ നെഹ്​യാ​​ൻ്റെ  പാത പിന്തുടരലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കാമെന്ന വാഗ്​ദാനമാണ് മരങ്ങൾ നടുബോൾ  നിറവേറുന്നതെന്ന് ഹാബിറ്റാറ്റ് സ്​കൂൾ മാനേജിങ് ഡയറക്​ടർ ഷംസുസമാൻ പറഞ്ഞു. ഹാബിറ്റാറ്റ് സ്​കൂൾ, അക്കാദമിക്​സ്​ ആൻഡ് ഇന്നൊവേഷൻ ഡീൻ വസീം യൂസഫ് ഭട്ട് ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു. അൽ ഹെലിയോ പാർക്ക് ഗാർഡൻ സൂപ്പർവൈസർ ബദ്രിയ അലി അൽ ഷെഹ്ഹി, ഹാബിറ്റാറ്റ് സ്​കൂൾ ചീഫ് അഡ്​മിനിട്രേറ്റിവ് ഓഫിസർ സുനിത ചിബ്ബർ, ഹാബിറ്റാറ്റ് സ്​കൂൾ മീഡിയ കോഓഡിനേറ്റർ റൊസിൻ കെ. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.