യുഎഇയുടെ 50-ാമത് ദേശീയ ദിനംപ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികൾ ഒരുങ്ങുന്നു

dubai expo
 

ദുബൈ: യുഎഇയുടെ 50-ാമത് ദേശീയ ദിനംപ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികൾ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങൾ ഉൾപ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാർക്ക് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും(Fireworks) നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളുമാണ് ദുബൈയിലെ സ്വദേശികളെയും താമസക്കാരെയും കാത്തിരിക്കുന്നത്. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആർഇ) സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ രണ്ട് മുതൽ 11 വരെ നീളും. 

ഡിസംബർ ഒന്നു മുതൽ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ദുബൈ നഗരത്തിൽ അങ്ങോളമിങ്ങോളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ രണ്ടിനും മൂന്നിനും രാത്രി എട്ടു മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്‌ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സൺസെറ്റ് മാളിനടത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്‌സിലും ലാ മെർ, ബുർജ് അൽ അറബ് എന്നിവിടങ്ങളിലുമാണ് കരിമരുന്ന് പ്രയോഗം ഉണ്ടാകുക.