യു.എ.ഇയിൽ നബിദിന അവധി ഒക്​ടോബർ 21 വ്യഴാഴ്​ച

uae
ദുബൈ: യു.എ.ഇയിൽ​ നബിദിന അവധി ഒക്​ടോബർ 21 വ്യഴാഴ്​ച. അറബി മാസം റബീഇൽ അവ്വൽ 12നാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിലടക്കം നബിദിനം ആചരിക്കുന്നത്​.

ഒക്​ടോബർ 19നാണ്​ ഇത്തവണ റബീഇൽ അവ്വൽ 12. എന്നാൽ അവധിദിനം വരാന്ത അവധികളായ വെള്ളി, ശനി എന്നിവക്കൊപ്പം ചേർത്ത്​ നൽകിയിരിക്കുകയാണ്​. ഇത്​ മൂന്ന്​ ദിവസം തുടർച്ചയായി ഒഴിവ്​ ലഭിക്കാൻ സഹായിക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക്​ ഒരേ ദിവസങ്ങളിലാണ്​ അവധി.