വൈ​ദ്യു​തി ബി​ല്ലു​ക​ൾ അ​ട​ക്കാ​നും വിവിധ സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും പു​തി​യ ആ​പ്പ്

nn
 

ഷാ​ർ​ജ: ഷാ​ർ​ജ നി​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ വൈ​ദ്യു​തി ബി​ല്ലു​ക​ൾ അ​ട​ക്കാ​നും ടാ​ക്​​സി ബു​ക്ക് ചെ​യ്യാ​നും സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും പു​തി​യ ആ​പ്പ്. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഷാ​ർ​ജ ഡി​ജി​റ്റ​ൽ ഓ​ഫീ​സ് (എ​സ്.​ഡി.​ഒ)​ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. ആ​പ്പി​െ​ൻ​റ ബീ​റ്റ പ​തി​പ്പ് വെ​ർ​ച്വ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു.

പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ബി​സി​ന​സ്​ ഉ​ട​മ​ക​ളു​ടെ​യും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഷാ​ർ​ജ​യു​ടെ തീ​രു​മാ​ന​മാ​ണ്​ പ​ദ്ധ​തി​യെ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഓ​ഫീ​സു​ക​ളി​ലും മ​റ്റു​മെ​ത്തി വ​രി​നി​ന്ന് സ​മ​യം ക​ള​യേ​ണ്ട അ​വ​സ്ഥ​യി​ൽ നി​ന്നാ​ണ് ഡി​ജി​റ്റ​ൽ ഷാ​ർ​ജ, സു​താ​ര്യ​മാ​യ സാ​ങ്കേ​തി​ക വ​ഴി തു​റ​ന്നി​രി​ക്കു​ന്ന​ത്. ബി​സി​ന​സ്, ഗ​താ​ഗ​തം, യൂ​ട്ടി​ലി​റ്റി​ക​ൾ, സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ, ജ​ന​റ​ൽ, റി​യ​ൽ എ​സ്​​റ്റേ​റ്റ്, സു​ര​ക്ഷ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​ഴ് വി​ശാ​ല​മാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 41 സേ​വ​ന​ങ്ങ​ളു​ടെ ഒ​രു പോ​ർ​ട്ട്‌​ഫോ​ളി​യോ നി​ല​വി​ൽ സ്​​മാ​ർ​ട്ട് സേ​വ​നം വാ​ഗ്​​ധാ​നം ചെ​യ്യു​ന്നു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത് തു​ട​രാ​നാ​ണ് പ​ദ്ധ​തി. ബി​സി​ന​സ്​ താ​ൽ​പ​ര്യ​മു​ള്ള താ​മ​സ​ക്കാ​ർ​ക്ക് പു​തി​യ നി​ക്ഷേ​പ​ക​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും വ്യാ​പാ​ര നാ​മം റി​സ​ർ​വ് ചെ​യ്യാ​നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം അ​ല്ലെ​ങ്കി​ൽ സേ​വ​ന ഏ​ജ​ൻ​റ്​ പ​രാ​തി​ക​ൾ ഫ​യ​ൽ ചെ​യ്യാ​നും ലൈ​സ​ൻ​സ് ഫീ​സ് ക​ണ​ക്കാ​ക്കാ​നും മ​റ്റും ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കു​ന്ന വേ​ഗ​ത്തി​ലു​ള്ള​തും ത​ട​സ​മി​ല്ലാ​ത്ത സേ​വ​നം ന​ൽ​കു​ന്ന​തി​ന് വി​വ​ര ആ​ശ​യ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഒ​രു ഫോ​ർ​വേ​ഡ്-​ലു​ക്കിം​ഗ് പ്രോ​ജ​ക്റ്റാ​ണ് ഡി​ജി​റ്റ​ൽ ഷാ​ർ​ജ. ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ, സ​ർ​ക്കാ​ർ-​ക​മ്മ്യൂ​ണി​റ്റി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഷാ​ർ​ജ​യു​ടെ ഏ​റ്റ​വും പു​തി​യ ശ്ര​മ​മാ​ണി​തെ​ന്ന് വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ ശൈ​ഖ് സൗ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു.