യുഎഇയില്‍ 1530 പേര്‍ക്ക് കൂടി കോവിഡ്; 7 മരണം

uae covid

അബുദാബി: യുഎഇയില്‍ 1,530 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,487 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,88,895 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,57,884 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,35,759 പേര്‍ രോഗമുക്തരാവുകയും 1,892  പേര്‍ മരണപ്പെടുകയും ചെയ്തു. 

നിലവില്‍ 20,233 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്