യുഎഇയില്‍ ഇന്ന് 987 കോവിഡ് കേസുകള്‍

covid
 


അബുദാബി: യുഎഇയില്‍ ഇന്ന് 987 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 1,554 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,02,102 പേര്‍ രോഗമുക്തരാവുകയും 2,038 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,241 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.