രാ​ജ്യം ശൈ​ത്യ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു എ​ന്ന​തിന്റ സൂ​ച​ന ന​ൽകി താ​പ​നി​ല ദി​നം​പ്ര​തി കു​റ​യു​ന്നു

s
 

അ​ബൂ​ദ​ബി: രാ​ജ്യം ശൈ​ത്യ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു എ​ന്ന​തി​െൻറ സൂ​ച​ന ന​ൽകി താ​പ​നി​ല ദി​നം​പ്ര​തി കു​റ​യു​ന്നു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം യു.​എ.​ഇ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൃ​ത്രി​മ മ​ഴ​യും പെ​യ്യി​ച്ചി​രു​ന്നു.

അ​ബൂ​ദ​ബി ഗ​സി​യോ​റ​യി​ൽ താ​പ​നി​ല 15 ഡി​ഗ്രി സെ​ൽഷ്യ​സി​ൽ എ​ത്തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി. അ​ബൂ​ദ​ബി​യി​ലെ​യും റാ​സ​ൽഖൈ​മ​യി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും, ഗ​ന്ദൂ​ത്ത്, അ​ൽ മ​ർജാ​ൻ, അ​ൽദൈ​ദ്, ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ്, അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ പെ​യ്​​ത​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ ശ​രാ​ശ​രി 20 ഡി​ഗ്രി സെ​ൽഷ്യ​സി​ൽ താ​പ​നി​ല എ​ത്തി​യെ​ങ്കി​ലും അ​ബൂ​ദ​ബി, ദു​ബൈ എ​മി​റേ​റ്റു​ക​ളി​ലെ ഉ​യ​ർന്ന താ​പ​നി​ല 30 ഡി​ഗ്രി സെ​ൽഷ്യ​സ് വ​രെ​യാ​ണു​ള്ള​ത്.