പ്രമേഹം അക്കറ്റാൻ വെളുത്തുള്ളി ചായ

പ്രമേഹം അക്കറ്റാൻ  വെളുത്തുള്ളി ചായ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിലൂടെ ലഭിക്കുന്നു. ശേഷം ശരിയായ ദഹന പ്രക്രിയയിലൂടെ ഈ അന്നജം ഗ്ലൂക്കോസ് ആയി മാറുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായത്താലാണ്.

എന്നാൽ ഈ ഇൻസുലിന്റെ അഭാവം ശരീരത്തിൽ ഗ്ലൂക്കോസിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. രക്തത്തിൽ ഗ്ലൂക്കോസ് കൂടുന്നത് മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകും. ഈ അവസ്ഥയാണ് പ്രമേഹം.

ഇന്ന് നാം സാധാരണ കണ്ടുവരുന്ന പ്രമേഹ രോഗികളിൽ കൂടുതലും ടൈപ്പ് 2 പ്രമേഹത്തെ നേരിടുന്നവരാണ്. ജീവിതശൈലി, ഭക്ഷണശീലം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങളൊക്കെയാണ് ടൈപ്പ് 2 പ്രമേഹത്തിലേയ്ക്ക് നയിക്കുന്നത്.

വെളുത്തുള്ളിയിൽ പോഷക ഗുണങ്ങൾ കൂടുതലാണ്. നിങ്ങൾ പ്രമേഹ രോഗിയാണെങ്കിലും ചായ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, വെളുത്തുള്ളി ചായ നിങ്ങൾക്ക് ഗുണം ചെയ്യും. നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ചായ.

പലതരം ചികിത്സകൾക്കായി ലോകമെമ്പാടും വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. വെളുത്തുള്ളി പൊടി, എണ്ണ, പച്ച വെളുത്തുള്ളി, വെളുത്തുള്ളി സപ്ലിമെന്റുകൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ വെളുത്തുള്ളി ലഭ്യമാണ്. നിങ്ങളുടെ മുൻഗണനയ്ക്കും അഭിരുചിക്കും അനുസരിച്ച് വെളുത്തുള്ളി കഴിക്കാൻ നിങ്ങൾക്ക് ഇതിൽ അനുയോജ്യമായ തരം തിരഞ്ഞെടുക്കാം.

ചെറുചൂടുള്ള വെള്ളത്തിലും ഇത് ചേർത്ത് കഴിക്കാം. നിങ്ങൾ ചായയെ ഇഷ്ടപ്പെടുന്നുവെങ്കിലും പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള ചില ആരോഗ്യ അവസ്ഥകൾ കാരണം ചായ കുടിക്കുന്നതിന് ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും വെളുത്തുള്ളി ചായ പരീക്ഷിച്ചുനോക്കണം. വെളുത്തുള്ളി ചായ ഉണ്ടാക്കാൻ പല വഴികളുണ്ടെങ്കിലും പ്രധാന ചേരുവകൾ തേൻ, വെളുത്തുള്ളി, നാരങ്ങ എന്നിവയാണ്.

വെളുത്തുള്ളി ചായയിൽ കഫീൻ അടങ്ങിയിട്ടില്ല, ഇത് കഫീൻ പാനീയങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ആളുകൾക്ക് നല്ലതാണ്. ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ഈ ചായയിൽ കുറച്ച് അധിക ഗുണങ്ങളും സ്വാദും ചേർക്കാൻ, നിങ്ങൾക്ക് ഇഞ്ചി, കറുവപ്പട്ട എന്നിവയും ചേർക്കാം. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ ഉണ്ട്. ശൈത്യകാലത്താണ് ആളുകൾ കൂടുതലും വെളുത്തുള്ളി ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നത്.