രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത 10 ആഹാരങ്ങള്‍

AGE

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ എന്തും വാരിവലിച്ച് കഴിക്കാനും പാടില്ല. വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും പല തരം അഭിപ്രായങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി രാവിലെ വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഉണ്ട്.

തൈര്

പുളിപ്പിച്ച പാൽ ഉൽപന്നങ്ങളിൽ പെടുന്ന തൈര് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ബാക്ടീരിയകളെ ആമാശയത്തിലെ ഉയർന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. മാത്രമല്ല, ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുകയും, ഇത് അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

qg

സോഫ്റ്റ് ഡ്രിങ്കുകൾ

സോഫ്റ്റ് ഡ്രിങ്കുകൾ ആരോ​ഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തിൽ അടങ്ങിയ കാർബണേറ്റഡ് ആസിഡുകൾ ആമാശയത്തിലെ ആസിഡുകളുമായി ചേർന്നു വയറുവേദന, മനംപുരട്ടൽ, ഗ്യാസ്ട്രബിൾ എന്നിവ ഉണ്ടാക്കും.

weeeg

 സലാഡുകൾ

സലാഡുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് കഴിക്കാനുള്ള നല്ലൊരു തെരഞ്ഞെടുപ്പാണ്. അസംസ്കൃത പച്ചക്കറികളിൽ നാരുകൾ നിറഞ്ഞിരിക്കുന്നു, ഇത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, വയറിന് അധിക ഭാരം നൽകുകയും വായുകോപത്തിനും വയറുവേദനയ്ക്കും കാരണമാവുകയും ചെയ്യും.

2g

കാപ്പി

രാവിലെ കുടിക്കുന്ന കാപ്പിയും പണി തരും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകാം. കാരണം, ഇത് ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്‍റെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഗ്യാസ്ട്രൈറ്റിസിന് കാരണമായേക്കാം.

ew

വേവിക്കാത്ത പച്ചക്കറികൾ

വേവിക്കാത്ത പച്ചക്കറികൾ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിൾ, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

rw

എരിവുള്ള ഭക്ഷണങ്ങൾ

ഒഴിഞ്ഞ വയറ്റിൽ എരിവുള്ള വിഭവങ്ങൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല ഇത് ദഹനക്കേടിന് കാരണമാകും.

wq

മധുരം

വെറും വയറ്റില്‍ മധുരം കഴിക്കുന്നത് അപകടമാണ്. വെറും വയറ്റില്‍ മധുരം കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

eg

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ നിങ്ങളുടെ കുടലിൽ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രൈറ്റിസ് (gastritis), ഗ്യാസ്ട്രിക് അൾസർ (gastric ulcer) എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം പഴങ്ങളിൽ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നതിനാൽ, അവ വെറും വയറ്റിൽ കഴിച്ചാൽ ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കും.

rr

പഴച്ചാറുകൾ

ഒഴിഞ്ഞ വയറ്റിൽ, ജ്യൂസുകൾ കുടിക്കുന്നത് പാൻക്രിയാസിൽ ഒരു അധിക ഭാരം നൽകുന്നു. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന fructose രൂപത്തിലുള്ള പഞ്ചസാര നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കും.

F

പഴം 

യാത്ര പോവുമ്പോഴും മറ്റും പെട്ടെന്ന് കഴിക്കാനും കൊണ്ടു പോവാനും സാധിക്കുന്ന ഒന്നാണ് പഴം. എന്നാല്‍ പഴം രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ അളവില്‍ മാറ്റം വരാന്‍ കാരണമാകുന്നു. മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. ഇതാകട്ടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

FW