കൂടുതല്‍ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കും

tea
 

കൂടുതല്‍ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്ന്  പുതിയ പഠനം. ചായ കുടിക്കുന്നവരുടെ ആയുസ്സ് കൂടുമെന്ന്  പുതിയ കണ്ടെത്തല്‍. യു കെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

ദിവസവും രണ്ടോ മുന്നോ കപ്പ് കട്ടന്‍ചായ കുടിക്കുന്നവര്‍ക്ക് ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് ശതമാനം മുതല്‍ 13ശതമാനം വരെ മരണ സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെയും അകറ്റിനിര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നു. 

ഹൃദ്രേഗം, സ്‌ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണം ഒഴിവാക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചായ കുടിക്കുന്നതിനെ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമാണ് എന്ന് ഗവേഷകര്‍ പറയുന്നത്.