ഹീറ്റ് സ്ട്രോക്കിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

എന്താണ് ഹീറ്റ് സ്ട്രോക്ക് ?
സൂര്യാഘാതം എന്നത് ശരീരത്തെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതൊരിക്കലും നിസ്സാരമാക്കരുത്. മാനസിക ശാരീരിക ആരോഗ്യത്തെ വളരെയധികം മോശമായി കണക്കാക്കുന്ന ഒന്നാണ് ഹീറ്റ് സ്ട്രോക്ക്. ഇത് ജീവന് വരെ ഭീഷണി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോഴോ സൈക്കിള്‍, ബൈക്ക് തുടങ്ങിയവയില്‍ യാത്ര ചെയ്യുമ്പോഴോ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍?
അതികഠിനമായ വിയര്‍പ്പ്, ദ്രുതഗതിയിലുള്ള നാഡിമിടിപ്പ്, തലകറക്കം, ക്ഷീണം, മൂക്കില്‍ നിന്ന് വെള്ളം ഒലിക്കുന്നത്, പേശിവലിവും വേദനയും, ഓക്കാനം, തലവേദന എന്നിങ്ങനെയുള്ളവയാണ് ഹീറ്റ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. ഏറ്റവും ഗുരുതരമായ ഒരു അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്. അടിയന്തര ചികിത്സയില്ലാതിരിക്കുന്ന അവസ്ഥയില്‍ രോഗിക്ക് മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത് കൂടാതെ ശരീരത്തിന്റെ ഊഷ്മാവ് 104 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് ഉയരുമ്പോള്‍ അത് മസ്തിഷ്കം, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയുടെ കേടുപാടുകളിലേക്കും മരണത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.
വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ ഉണ്ട്.
തേങ്ങാവെള്ളവും മോരും
ഹീറ്റ്സ്ട്രോക്ക് അഥവാ സൂര്യാഘാതത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. മോര് എന്നത് ധാരാളം പ്രോബയോട്ടിക്സ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് മോര് സഹായിക്കുന്നു. ഇതോടൊപ്പം തേങ്ങാവെള്ളവും നിങ്ങളുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. ഇത് കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുന്നതിനും തേങ്ങാവെള്ളം സഹായിക്കുന്നുണ്ട്.
പുളി വെള്ളം
സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ് പുളി വെള്ളം. ധാതുക്കളും വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും എല്ലാം പുളി വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അല്പം പുളി തിളച്ച വെള്ളത്തില്‍ കുതിര്‍ത്ത് അത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. പുളിയുടെ പുളിരുചി കുറക്കുന്നതിന് വേണ്ടി ഒരു നുള്ള് പഞ്ചസാര ചേര്‍ക്കാവുന്നതാണ്. ഇത് ചൂട് മൂലമുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ പുളി കുടിക്കുമ്പോള്‍ അധികമാവാതെ ശ്രദ്ധിക്കേണ്ടതാണ്.
പച്ചമാങ്ങ ജ്യൂസ്
ഹീറ്റ് സ്ട്രോക്ക് പ്രതിരോധിക്കുന്നതിന് പച്ചമാങ്ങ ജ്യൂസ് ഏറ്റവും മികച്ചതാണ്. പച്ചമാങ്ങ ജ്യൂസ് ആക്കി ഇതിലേക്ക് ഒരു നുള്ള് ഉപ്പും അല്പം നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ അധിക ഊഷ്മീവിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഇലക്ട്രോലൈറ്റുകളായി പ്രവര്‍ത്തിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വേനല്‍ക്കാല പാനീയത്തില്‍ നിന്ന് പച്ചമാങ്ങ ജ്യൂസ് ഒരിക്കലും ഒഴിവാക്കേണ്ടതില്ല.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
പല ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് വേനല്‍ക്കാല പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതില്‍ മികച്ചതാണ്. സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് ആപ്പിള്‍ സിഡാര്‍ വീനീഗര്‍ കഴിക്കാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ അല്പം തേനും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഇലക്ട്രോലൈറ്റുകളുടെയും ധാതുക്കളുടെയും ഗുണം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് പൊട്ടാസ്യവും സോഡിയവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയിലാണ് നമ്മുടെ ശരീരത്തിലേക്ക് ഇലക്ട്രോലൈറ്റുകള്‍ ഗുണകരമായി മാറുന്നത്.
ഒഴിവാക്കേണ്ട പാനീയങ്ങൾ
എന്നാല്‍ ഒഴിവാക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമായതാണ് കരിമ്പ് ജ്യൂസ്. എത്ര ദാഹിച്ചാലും വേനലില്‍ സൂര്യാഘാതം എല്ക്കാന് ഇടയുള്ള അവസരങ്ങളില്‍ കരിമ്പ് ജ്യൂസ് പരമാവധി ഒഴിവാക്കണം. ഇതിലുള്ള ഷുഗര്‍ കണ്ടന്റ് ശരീരത്തില്‍ പഞ്ചസാര വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ മറ്റ് ടിന് പാനീയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ പോലും തൈര് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അധികമായി എസി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ദിവസവും രണ്ടോ മൂന്നോ നേരം കുളിക്കുന്നതിന് ശ്രദ്ധിക്കണം. അപകടകരമായ നിര്‍ജ്ജലീകരണവും സൂര്യാഘാതവും ഏറ്റിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.