വരണ്ട ചർമം മുതൽ ഫേഷ്യൽ ടോണർ വരെ ;ഉപ്പുവെള്ളത്തിന്റെ ഗുണങ്ങൾ

salt water
 ചര്‍മ്മത്തിന് ഉപ്പു വെള്ളം ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മ്മത്തിനും മുടിക്കും നഖത്തിനും എല്ലാം നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇവയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം ഉപ്പ് വെള്ളം ഉപയോഗിക്കാവുന്നതാണ്. ഉപ്പുവെള്ളത്തില്‍ ധാരാളം വിറ്റാമിനുകളും ആസിഡുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 

വരണ്ട ചര്‍മ്മത്തിന് പരിഹാരം 
വരണ്ട ചര്‍മ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഉപ്പുവെള്ളം ഉപയോഗിക്കാം. എന്നാല്‍ ചില ചര്‍മ്മക്കാര്‍ ഉപ്പു വെള്ളം ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കുന്നു. ഉപ്പിലുള്ള കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഉപ്പു വെള്ളം ഉപയോഗിക്കുന്നതിലൂടെ അത് എക്‌സിമ, സോറിയാസിസ് പോലുള്ള വരണ്ട ചര്‍മ്മ അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ സാധാരണ അവസ്ഥയില്‍ വരണ്ട ചര്‍മ്മം ഉള്ളവരെങ്കില്‍ ഇവര്‍ ഉപ്പ് വെള്ളം ഉപയോഗിക്കരുത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നല്ലൊരു മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. 

ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുന്നു 
ചര്‍മ്മത്തിലെ പാടുകളെ ഇല്ലാതാക്കുന്നതിനും ഉപ്പുവെള്ളം സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഉപ്പുവെള്ളം. മായാതെ നില്‍ക്കുന്ന ഏത് പാടും മായ്ക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിക്കാം. ഇതിലുള്ള സള്‍ഫര്‍ ആണ് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത് എന്നതാണ് സത്യം. ഇത് ശരിക്കും ഒരു ക്ലെന്‍സര്‍ ഉപയോഗിക്കുന്ന ഫലം നല്‍കുന്നുണ്ട്. എല്ലാ ദിവസവും ഉപ്പ് വെള്ളം കൊണ്ട് മുഖം കഴുകുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. 

മുഖക്കുരു പരിഹാരം 
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും  അലട്ടുന്നതാണ്. എന്നാല്‍ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഉപ്പുവെള്ളത്തിന് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിരവധിയുണ്ട്. അതുകൊണ്ട് തന്നെ ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ പാടേ നശിപ്പിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തെ മികച്ചതാക്കി നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. 
മുറിവുണക്കുന്നതിന് 
മുറിവുണക്കുന്നതിന് മികച്ചതാണ് ഉപ്പുവെള്ളം. ഇത് 200 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഉണ്ടാവുന്ന മുറിവുകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്. വായിലെ അള്‍സര്‍ പോലുള്ളവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പുവെള്ളം കവിള്‍ കൊള്ളാവുന്നതാണ്. ചര്‍മ്മത്തിലെ മുറിവുകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പുവെള്ളം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുറിവുകളെ ഉണക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിക്കാവുന്നതാണ്. 

ഫേഷ്യല്‍ ടോണര്‍ 
ഫേഷ്യല്‍ ടോണറായി മികച്ചതാണ് ഉപ്പുവെള്ളം. കാരണം ചര്‍മ്മത്തില്‍ നിരവധി മാജിക്കാണ് ഉപ്പ് വെള്ളം കാണിക്കുന്നത്. ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് സുഷിരങ്ങള്‍ ചുരുക്കുകയും അവയില്‍ നിന്ന് എണ്ണ നീക്കം ചെയ്യുകയും ചര്‍മ്മത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നുണ്ട്.  ഇത് ചര്‍മ്മത്തെ എണ്ണമയത്തെ ഇല്ലാതാക്കുന്നു.  ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും അതോടൊപ്പം തന്നെ പാര്‍ശ്വഫലങ്ങളും നല്‍കുന്നു.

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഉപ്പുവെള്ളം ഗുണം ചെയ്യുമെങ്കിലും അത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് മുഖത്ത് ഉപ്പ് വെള്ളം ഉപയോഗിക്കുമ്പോള്‍ അതിന് ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഉപ്പുവെള്ളം ചര്‍മ്മത്തില്‍ വളരെയധികം ഉരച്ചില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചുവന്ന നിറം വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. അതുകൊണ്ട് കടലില്‍ കുളിക്കുന്നവരോ മറ്റോ ഉണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ മറക്കാതെ ഉപയോഗിക്കേണ്ടതാണ്. എങ്കിലും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉപ്പുവെള്ളം ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം .