നൃത്തം നൽകുന്ന ആരോഗ്യഗുണങ്ങൾ

കഥകളി
കേരളത്തിലെ പ്രധാനപ്പെട്ട നൃത്തരൂപങ്ങളില്‍ ഒന്നാണ് കഥകളി. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുക മാത്രമല്ല, കണ്ണുകളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കഥകളി വിറ്റാമിനുകൾ കുറയുന്നത് പരിഹരിക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഭരതനാട്യം
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യം കരുത്തും വഴക്കവും ബാലന്‍സും വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യവും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
ബാലെ
ഏകദേശം 1500ല്‍ ഇറ്റലിയിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബാലെ പേശികളെ ശക്തിപ്പെടുത്തുകയും എല്ലുകള്‍ ആരോഗ്യമുള്ളതാക്കുകയും കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബെല്ലി ഡാന്‍സ്
ഈജിപ്തിലാണ് ഈ നൃത്തരൂപത്തിന്റെ ആരംഭം. ബെല്ലി ഡാന്‍സ് നിങ്ങളുടെ മുഴുവന്‍ ശരീരത്തെയും പേശികളെയും ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു. ബെല്ലി ഡാന്‍സ് കളിക്കുമ്പോള്‍ കൈകള്‍ കൂടുതല്‍ നേരം ശരീരത്തില്‍ നിന്ന് അകന്നാണ് നില്ക്കുക. അത് അവയെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും.
ടാപ്പ് ഡാന്‍സ്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യുഎസിലാണ് ടാപ്പ് ഡാന്‍സ് എന്ന നൃത്തരൂപത്തിന് തുടക്കം കുറിച്ചത്. ടാപ്പ് ഡാന്‍സ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു വ്യായാമം കൂടിയാണ്. ഇത് കാലുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുകയും പേശികളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.