കണക്കിലധികം വെള്ളം കുടിച്ചതാണോ ബ്രൂസിലിയുടെ മരണത്തിനു കാരണം ?

brusili
 

ലോകപ്രശസ്തനായ മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റും നടനുമായിരുന്ന ബ്രൂസ് ലീയുടെ മരണവുമായി ബന്ധപ്പെട്ട്  'ക്ലിനിക്കല്‍ കിഡ്നി ജേണല്‍' എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനറിപ്പോര്‍ട്ടിൽ  ബ്രൂസ്‌ലിയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കണക്കിലധികം വെള്ളം കുടിച്ചതാണ് എന്നതാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. 

അമിതമായി വെള്ളം കുടിച്ചതോടെ ഈ അധിക അളവിലുള്ള വെള്ളം പുറത്തുകളയാനാകാതെ വൃക്ക പ്രശ്നത്തിലായി എന്നും ഇതിന്‍റെ അനുബന്ധമായാണ് തലച്ചോറില്‍ വീക്കം വന്നതെന്നുമാണ് ഗവേഷകരുടെ വിശദീകരണം. 'ഹൈപ്പോനാട്രീമിയ' എന്നാണത്രേ ഈ അവസ്ഥയുടെ പേര്. ശരീരത്തിലെ സോഡിയം ലെവല്‍ കാര്യമായ രീതിയില്‍ താഴുകയും കോശങ്ങളില്‍ നീര്‍വീക്കമുണ്ടാവുകയും ചെയ്യുന്നതാണത്രേ 'ഹൈപ്പോനാട്രീമിയ'യുടെ പ്രത്യേകത. 

ബ്രൂസ് ലീ പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഇതും ദാഹം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ധാരാളം വെള്ളം കുടിക്കണണെന്ന് വാദിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ചരിത്രരേഖകള്‍ പറയുന്നു. 'ബീ വാട്ടര്‍- മൈ ഫ്രണ്ട്' എന്ന വിഖ്യാതമായ അദ്ദേഹത്തിന്‍റെ പ്രയോഗം തന്നെ ഇതിന് തെളിവായി ഗവേഷകര്‍ പറയുന്നു. 

1973 ൽ ബ്രൂസ് ലീ മരിക്കുമ്പോള്‍ 32 വയസ് മാത്രമായിരുന്നു. ചെറുപ്രായത്തിലുള്ള ബ്രൂസ് ലീയുടെ വിയോഗം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലച്ചോറിനകത്ത് വീക്കം സംഭവിക്കുകയും ഇതോടെ ജീവൻ അപകടപ്പെടുകയുമായിരുന്നു എന്നുമായിരുന്നു. . ബ്രൂസ് ലിക്ക് ആരോ വിഷം നല്‍കിയതാണെന്നും ബ്രൂസ് ലിയോട് അസൂയയും ദേഷ്യമുള്ളവര്‍ ബോധപൂര്‍വം അദ്ദേഹത്തെ കൊന്നതാണെന്നുമെല്ലാം വാദങ്ങള്‍ അന്ന് വന്നിരുന്നു.