അമിത വണ്ണമുള്ളവര്‍ മാമ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?; അറിയാം...

f
 

ഇനി മാമ്പഴത്തിന്റെ കാലമാണ് . ഇപ്പോള്‍ വിപണിയില്‍ ആകെ മാമ്പഴത്തിന്റെ നിറവും ഗന്ധവുമാണ് നിറയുന്നത്. സീസണില്‍ ലഭിക്കുന്ന മാമ്പഴങ്ങളെല്ലാം തന്നെ ഏറെ രുചികരമാണ്. വിലയും കുറഞ്ഞുവരുന്ന സമയമാണിത്. 

ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വില കൊടുത്ത് മാമ്പഴം വാങ്ങേണ്ട കാര്യമേയില്ല. സീസണാകുമ്പോള്‍ രുചിയും ഗുണവും ചോരാതെ 'ഫ്രഷ്' ആയി വീട്ടുപറമ്പില്‍ നിന്ന് തന്നെ മാമ്പഴം കിട്ടും. 

പഴുത്ത മാമ്പഴം അങ്ങനെ തന്നെ കഴിക്കാനോ, പുളിശ്ശേരി വയ്ക്കാനോ, ജ്യൂസോ, ഷെയ്‌ക്കോ, ലസ്സിയോ തയ്യാറാക്കാനോ എല്ലാം നമുക്കിഷ്ടമാണ് അല്ലേ? പക്ഷെ വണ്ണമുള്ളവര്‍ക്ക് എല്ലായ്‌പോഴും ഡയറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്ക മാമ്പഴത്തിന്റെ കാര്യത്തിലും കാണാറുണ്ട്. 

മാമ്പഴം അധികം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി. അതുപോലെ തന്നെ വ്യാപകമാണ് മാമ്പഴം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഭക്ഷണമാണെന്ന വാദവും. ഈ രണ്ട് വാദത്തിലും യഥാര്‍ത്ഥത്തില്‍ വലിയൊരു പരിധി വരെ കഴമ്പില്ലെന്നതാണ് സത്യം. 

മാമ്പഴത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രധാനമായും ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു എന്നതാണ് വലിയൊരു ഗുണം. അതുപോലെ തന്നെ ചര്‍മ്മം മെച്ചപ്പെടുത്താനും മാമ്പഴം കഴിക്കുന്നത് വളരെയധികം ഗുണകരമാണ്.