ചുട്ടുപൊള്ളുന്ന സൂര്യനിൽ നിന്ന് ശരീരത്തെ പരിപാലിക്കാം

weather
  മാര്‍ച്ച് തുടക്കം മുതല്‍ തന്നെ രാജ്യത്ത് ഉഷ്ണതരംഗം വര്‍ദ്ധിച്ചിരിക്കുകയാണ്. ഉഷ്ണ തരംഗം നമ്മുടെ ആരോഗ്യത്തേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും വളരെ മോശമായി തന്നെ ബാധിക്കും. കുറേ കാലത്തേക്ക് ചൂട് ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് വേവ് അഥവാ ഉഷ്ണ തരംഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 

 എന്താണ് ഉഷ്ണതരംഗം? 
ഉഷ്ണ തരംഗം നൈംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കുന്നത് പ്രകൃതിയെ മാത്രമല്ല നമ്മുടെ ശരീരത്തേയും വളരെയധികം ബാധിക്കുന്നുണ്ട്. കാലാവസ്ഥ വകുപ്പ് ഒരു സ്ഥലത്തെ ഉഷ്ണമേഖല പ്രദേശമായി കണക്കാക്കുന്നതിന് വേണ്ടി ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

സമതലങ്ങളില്‍ പരമാവധി താപനില കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീര പ്രദേശങ്ങളില്‍ കുറഞ്ഞത് 37 ഡിഗ്രി സെല്‍ഷ്യസിലും മലയോര പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസിലും താപനില എത്തുമ്പോള്‍ ആണ് അത് ഉഷ്ണ തരംഗമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാഗങ്ങള്‍ എല്ലാം തന്നെ ഉഷ്ണതരംഗത്തിന് കീഴിലുള്ളവയായി പ്രഖ്യാപിക്കുന്നു. പരമാവധി താപനില സാധാരണയില്‍ നിന്ന് 6.4 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കുമ്പോള്‍ കടുത്ത ഉഷ്ണതരംഗമായി കണക്കാക്കുന്നു.

ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള താപതരംഗങ്ങള്‍ എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിനെ അവഗണിച്ചാല്‍ അത് പലപ്പോഴും ശരീരത്തിന്റെ ആന്തരികാവയവത്തെ വരെ ബാധിക്കുന്നുണ്ട്. ഇത് പിന്നീട് വളരെയധികം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നെങ്കില്‍ ഉടനേ തന്നെ കൃത്യമായ വൈദ്യ പരിചരണം തേടേണ്ടതാണ്. 

ശരീരത്തില്‍ താപനില അതികഠിനമായി വര്‍ദ്ധിക്കുന്നത് അനുസരിച്ച് ശരീരത്തിലെ രക്തക്കുഴലുകളും തുറക്കുന്നു. ഇത് ശരീരത്തില്‍ രക്തസമ്മര്ദ്ദം പെട്ടെന്ന് കുറയുന്നതിനും അതിന്റേതായ അപകടത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൃദയത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അത് അപകടകരമായ അവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍  ഉണ്ടാകുന്നു . 

 ഇത്തരം ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നതിന് മുന്‍പ് തന്നെ ശരീരം നമുക്ക് ചില ലക്ഷണങ്ങളെ കാണിച്ച് തരുന്നുണ്ട്. തലവേദന, തലകറക്കം, മനം പുരട്ടല്‍, ഛര്‍ദ്ദി എന്നിവയെല്ലാം. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. 

 നിര്‍ജ്ജലീകരണത്തിലേക്ക് എത്തുന്നു നമ്മുടെ ശരീരം നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കുറഞ്ഞ രക്തസമ്മര്‍ദ്ദവും നിര്‍ജ്ജലീകരണവും പേശീവലിവ്, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയും ഉഷ്ണ തരംഗത്തിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്.  ഓരോ ദിവസവും നാം ധാരാളം വെള്ളം കുടിക്കുന്നതിനും ശരീരത്തിന് നിര്‍ജ്ജലീകരണത്തിനുള്ള അവസ്ഥ ഇല്ലാതാക്കുന്നതിനും ശ്രമിക്കേണ്ടതാണ്.
 
ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആദ്യത്തെ പ്രതിവിധി. ഇത് കൂടാതെ ജലാംശം കൂടുതലുള്ള പഴങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഭക്ഷണ കാര്യത്തില്‍ വെള്ളത്തിന് തന്നെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇതൊടൊപ്പം നമ്മുടെ ജീവിത രീതിയിലും വസ്ത്രധാരണ രീതിയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി പുറത്തിറങ്ങുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, അതിഉഷ്ണമുള്ള സ്ഥലങ്ങളില്‍ ഒരിക്കലും പുറത്തിറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വ്യായാമവും യാത്രയും ശ്രദ്ധിക്കേണ്ടതാണ്. അപകടം പറ്റിയാല്‍ ഉഷ്ണതരംഗം ആരെയെങ്കിലും അപകടകരമായ രീതിയില്‍ ബാധിച്ചതായി നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഉടനേ തന്നെ അവരെ തണുപ്പുള്ള ഇടത്തേക്ക് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അവര്‍ക്ക് നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പാനീയം നല്‍കേണ്ടതാണ്. കാറ്റ് നല്ലതുപോലെ കൊള്ളുന്ന സ്ഥലത്ത് വേണം ഇവരെ കിടത്തുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.