ബിപിയുള്ളവര്‍ കാപ്പി ഒഴിവാക്കണോ?; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ...

f
 

ജീവിതശൈലീരോഗങ്ങളുടെ പട്ടികയിൽ ഉള്ളതാണ്  ബിപി, അഥവാ രക്തസമ്മര്‍ദ്ദത്തെയും ഉള്‍പ്പെടുത്താറ്. ഷുഗര്‍, കൊളസ്‌ട്രോള്‍, ബിപി എന്നിങ്ങനെയാണ് എല്ലായ്‌പോഴും പട്ടികപ്പെടുത്തി പറയാറ്. ഇവയെല്ലാം തന്നെ അധികവും ജീവിതശൈലിയുടെ ഭാഗമായി പിടിപെടുന്നതും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ മാത്രം നിയന്ത്രിക്കാവുന്നതുമാണ്. 

ഇത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങളെല്ലാം തന്നെ ശ്രദ്ധിക്കാത്തപക്ഷം കൂടുതല്‍ സങ്കീര്‍ണമായ രോഗങ്ങളിലേക്ക് നമ്മെയെത്തിക്കാം. പ്രത്യേകിച്ച് ബിപി അങ്ങനെ ജീവന് പോലും ഭീഷണി ആകാവുന്ന അവസ്ഥയുമാണ്. 

ബിപി നിയന്ത്രിക്കണമെങ്കിലും ഡയറ്റ് അടക്കമുള്ള 'ലൈഫ്‌സ്റ്റൈല്‍' നിയന്ത്രിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ചിലതിനെ ഉള്‍പ്പെടുത്തുക. ചില ശീലങ്ങള്‍ ഉപേക്ഷിക്കുക, ചിലതിനെ പുതുതായി പരിശീലിക്കുകയെല്ലാം ഇതിനായി ചെയ്യേണ്ടിവരും. 

അങ്ങനെയെങ്കില്‍ ബിപിയുള്ളവര്‍ എന്തെല്ലാം ഭക്ഷണം ഒഴിവാക്കണമെന്ന സംശയം മിക്കവരിലും വരാം. ഇതില്‍ പ്രധാനമായി വരുന്നത് ഉപ്പ് എന്ന ചേരുവയാണ്. ഉപ്പ് ബിപി അധികരിക്കുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഉപ്പ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.