സൈനസ് തലവേദന അപകടകാരി

headche
 

 നെറ്റി, മൂക്ക്, കവിള്‍ത്തടങ്ങള്‍ എന്നിവയുടെ പിന്നില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സൈനസുകള്‍. സൈനസുകളില്‍ അണുബാധ ഉണ്ടാവുന്നതിന്റെ ഫലമായി വീക്കം സംഭവിക്കുകയും ഇത് പിന്നീട് തലവേദന പോലുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അണുബാധ അധികമായി മെംബ്രണ്‍ വീര്‍ക്കുമ്പോഴാണ് സൈനസ് തലവേദനയായി മാറുന്നത്. ഇത് കൂടാതെ സൈനസില്‍ ദ്രാവകം അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരം തലവൈദന അനുഭവിക്കുന്ന ഒരാള്‍ക്ക് പലപ്പോഴും വളരെ ഗുരുതരമായ രീതിയില്‍ തന്നെ വേദനയും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നു. നെറ്റിയിലും മൂക്കിലും ഇത് വര്‍ദ്ധിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഈ വേദന അധികമാവുന്നു. ഇത് പലപ്പോഴും മൈഗ്രേയ്ന്‍ ലക്ഷണമായി കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സാധാരണയായി പ്രയാസമുണ്ടാക്കുന്നതാണ് എന്ന് മനസ്സിലാക്കണം. 

സൈനസ്  പല്ലുകളില്‍ വരെ വേദനക്ക് കാരണമാകുന്നു. സൈനസ് തലവേദന അല്‍പം അപകടം പിടിച്ചതാണ്. സൈനസ് പാരമ്പര്യമായി ഉണ്ടാവുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്ളവരിലും തലവേദനകള്‍ ഉണ്ടാവുന്നു. ഇത് ജലദോഷത്തിന് ശേഷമാണ് പലരേയും ബാധിക്കുന്നത്. ജലദോഷത്തിന് ശേഷം കഫം അടിഞ്ഞ് കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. ജലദോഷം മാറിയാലും പലരും തലവേദന ദിവസങ്ങളോളം മാറാതെ നില്‍ക്കുന്നു.

ജലദോഷം ജലദോഷം ഇത്തരത്തില്‍ തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇവരില്‍ കഫം വിട്ടുപോവാതെ അടിഞ്ഞ് കൂടുന്നത് പേശികളില്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് വഴി തലവേദനയും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ആവി പിടിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ജലദോഷത്തെ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. 

 പലരിലും ജലദോഷം പോലുള്ള സീസണല്‍ അലര്‍ജികള്‍ സൈനസ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് മൂക്കിന്റെ ഭാഗത്ത് വീക്കവും അണുബാധയും ഉണ്ടാക്കുന്നു. അതിന്റെ ഫലമായി സൈനസ് തലവേദന ഉണ്ടാവുന്നു. അതോടൊപ്പം തന്നെ നാസല്‍ പോളിപ്‌സ് എന്ന അവസ്ഥയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മൂക്കിലെ അസാധാരണമായ വളര്‍ച്ചയാണ് തടസ്സം സൃഷ്ടിക്കുന്നത്. ഇത് കഫം അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ ഒരു തരത്തിലും തലവേദന ഇല്ലാതാവുന്നില്ല എന്നതാണ് അപകടകരമായ കാര്യം.

 ഇത്തരം തലവേദനയെ ഒഴിവാക്കുന്നതിന് ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ഇളം ചൂടുള്ളതോ തണുത്തതോ ആയ വസ്തുക്കള്‍ നെറ്റിയില്‍ വെക്കുന്നത് തലവേദനയെ കുറക്കുന്നു. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. വേദന സംഹാരികള്‍  ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കാന്‍ ശ്രദ്ധിക്കുക. സൈനസ് മൂലമുണ്ടാവുന്ന തലവേദന സാധാരണ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാറുന്നതാണ്. എന്നാല്‍ ഇത്തരം വേദന പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ ചികിസിക്കണം.