രാജ്യത്ത് വീണ്ടും വാനരവസൂരി; ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് രോഗബാധ

monkey pox
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ 14 പേർക്കാണ് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനാറാം തീയതിയാണ് നൈജീരിയൻ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ വാനരവസൂരി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയൻ സ്വദേശിയാണെങ്കിലും കുറച്ച് നാളുകളായി ഇവർ രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് വിവരം.