ഗർഭിണിയാകാൻ പറ്റിയ പ്രായം ഇതാണ്

വയോധിക ഗർഭധാരണം എന്ന് പറയുന്നത് 35 ന് ശേഷം ഗർഭം ധരിക്കുന്നതിനെ ആണ്.പ്രായം കൂടുന്നതനുസരിച്ച് ഗർഭധാരണവും പ്രസവവുമെല്ലാം ബുദ്ധിമുട്ടേറിയതാകും. ചിലർക്ക് ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ പ്രയാസമായിരിക്കും . മറ്റു ചിലരിൽ ഗർഭം അലസിപ്പോകാനും സാധ്യത നിലനിൽക്കും .
പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ശേഷി കുറയും . അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ ഉള്ള ഗുണനിലവാരം 35 അല്ലെങ്കിൽ 40വയസിൽ പ്രതീക്ഷിക്കാനാവില്ല . ബീജത്തിന്റെ എണ്ണത്തിലും ഇത് ബാധകമാണെങ്കിലും പുരുഷന്മാരിൽ 40കളുടെ മധ്യത്തിലോ 50കളിലോ മാത്രമാണ് ഗുണനിലവാരം കുറഞ്ഞതായി കാണപ്പെടാറുള്ളൂ എന്ന് ഡോക്ടർമാർ പറയുന്നു .
പ്രായം കൂടുമ്പോൾ പ്രസവം ബുദ്ധിമുട്ടേറിയതാകും, ഉയർന്ന രക്തസമ്മർദ്ദം, ഗർഭകാല പ്രമേഹം, ഗർഭം അലസൽ തുടങ്ങിയ പ്രശ്നങ്ങളാണ് വൈകിയുള്ള ഗർഭധാരണത്തിൽ നേരിടേണ്ടി വരിക. കുട്ടികളിലാണെങ്കിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു.ഗർഭിണിയാകാൻ ഏറ്റവും പ്രധാനപെട്ടത് നല്ല ആരോഗ്യം ആണ്. ആരോഗ്യകരമായ ജീവിതരീതി ആണെങ്കിൽ മുപ്പതുകളുടെ അവസാനവും നാൽപ്പതുകളിലുമൊക്കെ ഗർഭം ധരിക്കാം.