ടോക്‌സോപ്ലാസ്‌മോസിസ്‌ : ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം

google news
toxoplasmosis
 ടോക്‌സോപ്ലാസ്മ എന്ന രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് ഈ രോഗം, എങ്ങനെ ഇത് പകരുന്നു, എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് ടോക്‌സോപ്ലാസ്മ അപകടമാണെന്ന് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. പരാന്നഭുക്കായ ഏകകോശ ജീവിയാണ് ടോക്‌സോപ്ലാസ്മ ഗോണ്‍ഡീ എന്നത്. ഈ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. പലപ്പോഴും പൂര്‍ണമായും വേവിക്കാത്ത മാംസം, മലിന ജലം, പൂച്ചയുടെ വിസര്‍ജ്യം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. ഗര്‍ഭകാലത്ത് അമ്മക്ക് രോഗം വന്നാല്‍ അത് കുഞ്ഞിലേക്കും പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. 

 ടോക്‌സോപ്ലാസ്‌മ ഉള്ളവരിൽ  ലക്ഷണങ്ങള്‍ ഒന്നും തന്നെ ശരീരം കാണിക്കുന്നില്ല. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഗര്‍ഭിണിയായ സ്ത്രീകളിലും പലപ്പോഴും ഗുരുതരമായ അണുബാധകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ചെറിയ രീതിയിലുള്ള ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് ശരീരം. അതില്‍ ജലദോഷവും ഒരു ലക്ഷണം തന്നെയാണ്. ഇത് കൂടാതെ പനി, ലിംഫ് നോഡിലുള്ള വീക്കം, പേശിവേദന, തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമാക്കരുത് എന്നതാണ് സത്യം. ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നത് എന്നാല്‍ ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ ഒരു മാസമോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കാലമോ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളവരെങ്കില്‍ ഇവരില്‍ ഈ രോഗാവസ്ഥ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ഇത്തരക്കാരില്‍ രോഗാവസ്ഥയെ തലച്ചോറിലേക്ക് വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഇവരുടെ തലച്ചോറില്‍ വീക്കം, തലവേദന, ആശയക്കുഴപ്പം, കോമ സ്‌റ്റേജ് എന്നിവയ്ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടാതെ ചുമ, പനി, ശ്വാസം മുട്ടല്‍ എന്നിവ ഉള്‍പ്പടെയുള്ള ശ്വാസകോശ അണുബാധയും ഇത് കൂടാതെ കണ്ണില്‍ പല വിധത്തിലുള്ള അണുബാധ, കാഴ്ച മങ്ങുന്നത് എന്നിവയെല്ലാം രോഗത്തെ ഗുരുതരമാക്കുന്നുണ്ട്. 

ഗര്‍ഭധാരണത്തിന് തൊട്ടു മുന്‍പോ അല്ലെങ്കില്‍ ഗര്‍ഭത്തിന് ശേഷമോ രോഗബാധയുണ്ടാവുകയാണെങ്കില്‍ കുഞ്ഞിന് ടോക്‌സോപ്ലാസ്‌മോസിസ് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ മൂന്നാമത്തെ ട്രൈമസ്റ്ററില്‍ ആണ് രോഗബാധയെങ്കില്‍ കുഞ്ഞിന് ഇത്തരം രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആദ്യ ട്രൈമസ്റ്ററില്‍ ആണെങ്കില്‍ രോഗാവസ്ഥയുണ്ടെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കുന്നതിനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചിലരിലെങ്കിലും ഇത് ഗര്‍ഭം അലസിപ്പോവുന്നതിനോ അല്ലെങ്കില്‍ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനോ ഉള്ള സാധ്യതയുണ്ട്. 

ഇത് കൂടാതെ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നവരിലും രോഗബാധയുണ്ടാവുന്നുണ്ട്. കാരണങ്ങള്‍ മലിനമായ കത്തികള്‍, കട്ടിംഗ് ബോര്‍ഡുകള്‍ അല്ലെങ്കില്‍ മറ്റ് പാത്രങ്ങള്‍ ഉപയോഗിക്കുന്നതും ശ്രദ്ധിക്കണം. അസംസ്‌കൃത മാംസം ഉപയോഗിക്കുന്നവര്‍ക്കും രോഗബാധയുണ്ടാവാം. ഇവയെല്ലാം സോപ്പ് വെള്ളത്തില്‍ നന്നായി കഴുകിയില്ലെങ്കില്‍ പരാന്നഭോജികള്‍ ഇവയിലെല്ലാം ഉണ്ടായിരിക്കാം. കഴുകാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. രോഗബാധിതമായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും രക്തം സ്വീകരിക്കുകയും ചെയ്യുന്നത് അല്‍പം ശ്രദ്ധിക്കണം.  പൂച്ച ഉണ്ടെങ്കിൽ  പുറത്ത് വിടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. വീട്ടിനുള്ളില്‍ തന്നെ പൂച്ചയെ വളര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഡ്രൈ ക്യാറ്റ് ഫുഡ്, ടിന്നിലടച്ചതോ ആയ ഭക്ഷണം പൂച്ചക്ക് നല്‍കണം. വേവിക്കാത്ത മാംസം പൂച്ചക്ക് നല്‍കരുത്. രോഗബാധയെ അകലം നിര്‍ത്തുന്നതിന് നിങ്ങളുടെ പൂച്ചയുടെ ലിറ്റര്‍ ബോക്‌സ് വൃത്തിയാക്കാന്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കുക. മാസ്‌ക്, ഗ്ലൗവ്‌സ് എന്നിവ ഉപയോഗിക്കണം. ശേഷം കൈകള്‍ നന്നായി കഴുകുന്നതിന് ശ്രദ്ധിക്കുക.

Tags