വായുമലിനീകരണം ഹൃദ്രോഗത്തെ ബാധിക്കും

pollution
വായു മലിനീകരണം ഒരു വ്യക്തിയുടെ ആരോഗ്യത്തെ പല വിധത്തിലാണ് ബാധിക്കുക. മലിനമായ വായു കുറേസമയം ശ്വസിക്കുമ്ബോള്‍ ശ്വാസകോശത്തെ മാത്രമല്ല മറ്റ് അവയവങ്ങളെയും ബാധിക്കും.ഇത് ഒരു ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള 90 ശതമാനം പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. വായു മലിനീകരണം കണികാ പദാര്‍ത്ഥങ്ങളുടെയും വാതക ഘടകങ്ങളുടെയും സങ്കീര്‍ണ്ണമായ മിശ്രിതമാണ്. ആഗോള ഹൃദ്രോഗ മരണത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക അപകട ഘടകമാണ് വായു മലിനീകരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളും മറ്റ് ആരോഗ്യ അപകടങ്ങളും നിയന്ത്രിക്കുന്നതിന് പ്രതിരോധ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.