വനിതാ ദിനത്തോടനുബന്ധിച്ച് വമ്പിച്ച ഇളവുകളുമായി ആസ്റ്റർ ലാബ്സ്

rr
 ഈ വർഷത്തെ  വനിതാദിനാഘോഷത്തിന്റെ  ഭാഗമായി  ആസ്റ്റർ  ലാബ്സ്  സ്ത്രീകൾക്കായി നിരക്കിളവുകളോടെ പ്രത്യേക ടെസ്റ്റ് പാക്കേജുകൾ പ്രഖ്യാപിച്ചു .എല്ലാ പ്രായത്തിലുമുള്ള  സ്ത്രീകൾക്കും  മിതമായ  നിരക്കിൽ  ചികിത്സ  ലഭ്യമാക്കുക എന്ന  ലക്ഷ്യത്തോടെ "ഹെർ ഹെൽത്ത്  വിത്ത്  ആസ്റ്റർ " ക്യാമ്പയിൻ ആസ്റ്റർ  തുടങ്ങി. മാർച്ച്  എട്ടിന്  സംസ്ഥാനത്തിലുടനീളമുള്ള ആസ്റ്റർ  ഫ്രാഞ്ചൈസികളിൽ പാക്കേജുകൾ പ്രാബല്യത്തിൽ വരും.  

അത്യാധുനിക  സാങ്കേതികവിദ്യക്ക്  പുറമെ  ലാബുകളിലെ  എല്ലാ പരിശോധനകളും രോഗനിർണയവും  പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളും പാത്തോളജിസ്റ്റുകളുടെയും  സഹകരണത്തോടെ നടത്തുന്നു.  സംസ്ഥാനത്തിലുടനീളമുള്ള  100ലധികം  ആസ്റ്റർ ലാബ്സ്  മുഖേന കൃത്യമായ  വൈദ്യസഹായം  എത്തിക്കുകയെന്നതാണ്  ആസ്റ്റർ  ലാബ്‌സിന്റെ  ലക്ഷ്യം.

"സാധാരണക്കാർക്ക് താങ്ങാൻ  സാധിക്കാത്ത  മെഡിക്കൽ ചികിത്സകളുടെ വർദ്ധനവ്  ആളുകളിൽ രോഗനിർണ്ണയം നടത്താതെയുള്ള സ്വയം  ചികിത്സകൾക്  കാരണമാകുന്നു .  ഇത്  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ആസ്റ്റർ  ലാബ്‌സിന്റെ  ഫ്രാഞ്ചൈസികൾ വർധിപ്പിച്ചത് വഴി ഓരോ ചെറിയ  പ്രദേശങ്ങളിൽ  പോലും ഗുണമേന്മയുള്ള  സേവനം  ഉറപ്പാക്കുവാൻ  ഞങ്ങൾക്ക്  സാധിച്ചു "ഹെർ ഹെൽത്ത്  വിത്ത്  ആസ്റ്റർ "ക്യാമ്പയിൻ  മുഖേന എല്ലാ  സ്ത്രീകൾക്കും  പ്രായഭേദമന്യേ  നിരക്കിളവുകളോടെ മികച്ച  ചികിത്സ പ്രദാനം  ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന്  ആസ്റ്റർ  ഹോസ്പ്പിറ്റൽസ്  കേരള-തമിഴ്നാട്  റീജിയണൽ  ഡയറക്ടർ  ഫർഹാൻ  യാസിൻ  പറഞ്ഞു.


സ്ത്രീകളുടെ ആവശ്യമായ  എല്ലാ പരിശോധനസൗകര്യങ്ങളും ടെസ്റ്റ് പാക്കേജുകളിൽ ഉൾപ്പെടുന്നു.  ₹300, ₹700, ₹999, ₹3000 എന്നീ നിലയിലാണ്  ടെസ്റ്റ്  പാക്കേജുകൾ  ലഭ്യമാകുക. ആസ്റ്റർ ഫാർമസികൾക്കും സംസ്ഥാനങ്ങളിലെ എല്ലാ ആസ്റ്റർ ആശുപത്രികളിലെയും ഡോക്ടർ കൺസൾട്ടേഷനുകൾക്കും റേഡിയോളജി ചികിത്സകൾക്കുമായി രോഗികൾക്ക് പ്രത്യേക കൂപ്പണുകളും ലഭിക്കും. ഇതോടൊപ്പം ഓ. പി സേവനങ്ങളിൽ 20% വരെ ഇളവും ആസ്റ്ററിന്റെ എക്‌സ്‌ക്ല്യൂസീവ്  പ്രിവിലേജ്  പ്രോഗ്രാമായ "സ്വസ്ഥ്യ"  വഴി ഒ പി കൺസൾട്ടേഷനിൽ  20% ഇളവുകളും ലഭിക്കും.