മുഖത്തെ കാര പലർക്കുമൊരു പ്രശ്‌നമാണ്. എത്ര മാറ്റിയാലും പിന്നെയും, പിന്നെയും വന്ന കൊണ്ടിരിക്കും. ഇവ മാറ്റാൻ സഹായിക്കുന്ന ചില വിരുതന്മാർ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം
ടിപ്പുകൾ
- തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ ഇരുന്ന ശേഷം കഴുകിക്കളയുക.
- പപ്പായ നല്ലവണ്ണം അരച്ച് കുഴമ്പ് പരുവത്തിലാക്കി പതിവായി മുകത്ത് പുരട്ടിയാൽ മുഖക്കുരുവും കാരയും ഇല്ലാതാക്കാം.
- ആര്യവേപ്പിൻറെ ഇലയിട്ട് തിളപ്പിച്ചു വെള്ളം ഉപയോഗിച്ച് രാവിലെ ഉണർന്നയുടൻ മുഖം കഴുകുക. കുറച്ച് ദിവസം ഇങ്ങനെ തുടർന്നാൽ മുഖക്കുരുവിനെ നിശ്ശേഷം മാറ്റിയെടുക്കാം.
- തക്കാളി, ചെറുനാരങ്ങ, മുള്ളങ്കി എന്നിവയുടെ നീര് ഒരേ അളവിൽ കലർത്തിയെടുത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകിക്കളയുക
- ഓറഞ്ച് നീരും അതേ അളവിൽ തന്നെ ചെറുതേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് മുഖം വൃത്തിയാക്കാം.
read also Hair fall മുടി കൊഴിച്ചിലാണോ പ്രശ്നം? എങ്കിലിവ പരിശോധിക്കു