തലച്ചോറിന്റെ ആരോഗ്യസംരക്ഷണം; കഴിക്കാം ഈ ഭക്ഷണങ്ങൾ...

h

മനുഷ്യശരീരത്തിലെ മര്‍മപ്രധാന കേന്ദ്രമാണ് തലച്ചോര്‍. ശരീരത്തിന്റെ ചെറുചലനം പോലും നിയന്ത്രിക്കുന്ന കേന്ദ്രം. എന്നാല്‍ തലച്ചോറിന്റെ ആരോഗ്യ സംരക്ഷണം പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത.തലച്ചോറിന്റെ ആരോഗ്യം കാര്യക്ഷമമല്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ഓർമ്മശക്തിയും ബുദ്ധിശക്തിയും ഇല്ലെങ്കിൽ തന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവില്ല. 

രക്തയോട്ടം, ഹോർമോൺ ബാലൻസ് തുടങ്ങി എല്ലാത്തിന്റെയും താക്കോൽ തലച്ചോറാണ് എന്ന് പറയാം. അപര്യാപ്തമായ പരിചരണം മസ്തിഷ്ക തകരാറുകൾ മാറ്റാനാവാത്ത ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പാർക്കിൻസൺസ് രോഗം, ഹണ്ടിംഗ്ടൺസ് രോഗം, അൽഷിമേഴ്സ് രോഗം എന്നിവയാണ് ചില സാധാരണ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ. 

പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങള്‍ ഒഴിവാക്കുകയും ചിലത് ശീലിക്കുകയും ചെയ്താല്‍ അനായാസം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ആയുസ് വര്‍ധിപ്പിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചില ഭക്ഷണ പദാർത്ഥങ്ങൾ സഹായിക്കും.

മത്സ്യങ്ങള്‍

മത്തി (ചാള), കോര ( സാല്‍മണ്‍), അയല, തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങളിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു. ആഴ്ച്ചയില്‍ നാല് തവണയെങ്കിലും ഇത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ഓര്‍മ്മക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.

nt

വെള്ളക്കടല

മഗ്നീഷ്യത്തി​െൻറ കലവറയാണ് വെള്ളക്കടല. ഇത് ന്യൂറോണുകൾ തമ്മിലുള്ള സന്ദേശങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.

ts

ഇലക്കറികള്‍

ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേസമയം തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ആഹാരങ്ങളിലൊന്നാണ് ഇലക്കറികള്‍. ചീര. മുരിങ്ങയില, ബ്രോക്കോളി, അടക്കമുള്ള ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍, ഫോളേറ്റ്, ബീറ്റ- കരോട്ടിന്‍, വിറ്റമിന്‍ സി എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളാണ്.

re

ഗ്രീന്‍ ടീ

നിങ്ങളുടെ തലച്ചോറില്‍ 70 ശതമാനത്തിലധികം വെള്ളമാണെന്ന്് നിങ്ങള്‍ക്കറിയാമോ? അതുകൊണ്ടാണ് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന് പറയുന്നത്. എങ്കിലേ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാവുകയുള്ളു. നിങ്ങള്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ വെള്ളം കൂുടിക്കുന്നതിന് പകരം അല്‍പം ഗ്രീന്‍ ടീ കുടിക്കുക. ഗ്രീന്‍ടീ ഓര്‍മ്മശക്തിയും മനസിന്റെ ഏകാഗ്രതയും വര്‍ധിപ്പിക്കുമെന്നാണ്  വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഡിമെന്‍ഷ്യ(മേധാക്ഷയം) ഉണ്ടാകുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യും.

er

ഡാര്‍ക്ക് ചോക്കലേറ്റ്

ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലാവ്‌നോയ്ഡുകള്‍ നിങ്ങളുടെ ജ്ഞാനശക്തി വര്‍ധിപ്പിക്കുന്നു. ഫ്‌ലാവ്‌നോയിഡുകള്‍ തലച്ചോറില്‍ പുതിയ ന്യൂറോണുകള്‍ നിര്‍മ്മിക്കുന്നു. ഒപ്പം ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു.  അതിനുപരി ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യും.

age

ഒലിവ് ഓയിൽ

ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ് ഓയിലിൽ ആൻറി ഓക്സിഡൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തെ രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മർദം കുറച്ച് ഓർമ്മശക്തി നൽകുന്നു. രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ds