രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

f

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം, പ്രതിദിനം 30 മിനിട്ട് വ്യായാമം ചെയ്യുന്നതാണ് ഉത്തമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടത്തിലും ജീവിതത്തിലുമുണ്ടാവുന്ന കടുത്ത പിരിമുറക്കം ടൈപ് രണ്ട് പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വ്യായാമവും മാനസികോല്ലാസവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ആഹാരരീതി മാറ്റുകയെന്നത് തന്നെയാണ്. ഇതിലൂടെ ഡയബറ്റിസുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും തടയുവാനാകും. ടൈപ്പ് ടു ഡയബറ്റീസ് ഉള്ളവര്‍ ആഹാരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, എന്നിവയുടെ അളവും കലോറിയും തീര്‍ച്ചയായും കുറക്കേണ്ടതാണ്. ഒരു അംഗീകൃത ഡയറ്റീഷ്യന്റെ സഹായത്തോടെ ആഹാര ക്രമീകരണം നടത്തിയാല്‍ ഏറെ നല്ലതാണ്.

സമ്മര്‍ദ്ദം എല്ലാവര്‍ക്കും ദോഷകരമാണ്, പ്രത്യേകിച്ച് ഡയബറ്റിസ് രോഗികളില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടയാക്കും. അതുകൊണ്ട് യോഗ , മെഡിറ്റേഷന്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക.

വ്യായാമത്തിലൂടെയും ആഹാര ക്രമീകരണത്തിലൂടെയും ഡയബറ്റിസ് നിയന്ത്രിക്കാന്‍ ആവുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്ന് കഴക്കേണ്ടതായുണ്ട്. ചില ഗുളികകള്‍ ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുകയും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.എന്നാല്‍ ഈ മരുന്നുകള്‍ക്ക് ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായേക്കാം. അതുകൊണ്ട് ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമേ മരുന്ന് കഴിക്കാന്‍ പാടുള്ളൂ.