കൊളെസ്ട്രോൾ കുറയ്ക്കാം; ആഹാരത്തിൽ അല്പം ശ്രദ്ധിച്ചാൽ

food

ശരീരത്തിന് തീർച്ചയായും ആവശ്യമായ ഒന്നാണ് കൊളെസ്ട്രോൾ. എന്നാൽ കൊളെസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവര്ക്കും പേടിയാണ്.ദഹനം,വിറ്റാമിന് ഡി ഉത്പാദനം തുടങ്ങി നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന്  കൊളെസ്ട്രോൾ ആവശ്യമാണ്.

പക്ഷെ അളവിൽ കൂടുതൽ എത്തിയാൽ ആളിത്തിരി പിശകാണ്. എന്നാൽ ആഹാരശീലങ്ങളിൽ അല്പം മാറ്റം വരുത്തിയാൽ കൊളസ്ട്രോളിനെ പേടിക്കേണ്ട. ദിവസവും ഒന്നര കപ്പ് ഓട്സ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ചീത്ത കൊളെസ്ട്രോൾ 12 -14 ശതമാനം വരെ കുറയും. ബീറ്റ ഗ്ലൂക്കാൻ ഇതിന് ശരീരത്തെ സഹായിക്കുന്നു.

വെണ്ടയ്ക്കയിൽ ധാരാളം ഫൈബർ ഉള്ളതിനാൽ കലോറി കുറവാണ്. ഇതും ശരീരത്തിൽ കൊളെസ്ട്രോൾ കുറയാൻ സഹായിക്കും. നട്സ് ശരീരത്തിൽ കൊളെസ്ട്രോൾ അളവ് കുറയ്ക്കുന്നതിന് ഒപ്പം ഹൃദയത്തിന് ആരോഗ്യമേകുന്നു.

ഫൈബർ,പ്രോടീൻ തുടങ്ങിയവ ഉള്ള സോയാബീൻ കൊളെസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം,വിറ്റാമിൻ  ഇ,വിറ്റാമിൻ  ബി എന്നിവയാൽ സമ്പുഷ്ടമായ ചീരയും കൊളെസ്ട്രോൾ കുറയ്ക്കാൻ ഉതകും.മത്തി,അയല  തുടങ്ങി മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇതും കൊളെസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.