സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും: പഠനം

google news
jk

chungath new advt

സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിലെ ആനന്ദ കേന്ദ്രങ്ങളെ ബാധിക്കുന്ന ഡോപാമൈൻ എന്ന രാസവസ്തുവിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ, ഡാർക്ക് ചോക്കലേറ്റ് മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തിന് ഗുണം ചെയ്യും.

ഒരു പഠനമനുസരിച്ച്, ദിവസവും 40 ഗ്രാം ഡാർക്ക് ചോക്ലേറ്റ് 14 ദിവസത്തേക്ക് കഴിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്.

ചോക്ലേറ്റിൽ തിയോബ്രോമിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് കേന്ദ്ര നാഡീവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു പദാർത്ഥമാണ്. ഇത് ഒരു വ്യക്തിയെ ഉത്തേജിപ്പിക്കുന്നു. ചോക്കലേറ്റ് ഒരു സൂപ്പർ ലിബിഡോ ബൂസ്റ്റർ ആണെന്നും പറയപ്പെടുന്നു. ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലേക്ക് ഫെനെതൈലാമിൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിബിഡോ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags