വിശപ്പില്ലായ്മ നിസ്സാരമാക്കരുത് !

un hungry
ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്ത അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ടോ? രണ്ട് നേരം കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്തത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.

ഇതിനെക്കുറിച്ച്‌ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. എന്തുകൊണ്ടാണ് ശരീരത്തിന് ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് എന്നുള്ളത് പലര്‍ക്കും അറിയുന്നില്ല. ശരീരത്തിന് ഊര്‍ജ്ജത്തോടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ ശരീരത്തിന് ഭക്ഷണം അത്യാവശ്യമാണ്.

ശരീരത്തിന് ഇന്ധനം ആവശ്യമാണെന്നതിന്റെ സൂചനയാണ് വിശപ്പ്. നിങ്ങള്‍ക്ക് ആ തോന്നല്‍ നല്‍കാന്‍ നിങ്ങളുടെ തലച്ചോറും കുടലും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതിനെയാണ് വിശപ്പായി മാറ്റുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലെങ്കില്‍, ചില മരുന്നുകള്‍, മാനസിക നില, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ വിശപ്പ് കുറയാന്‍ ഇടയാക്കും. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനെക്കുറിച്ച്‌ ഈ ലേഖനത്തില്‍ കൃത്യമായി പറയുന്നുണ്ട്.

ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ നിങ്ങളുടെ തലച്ചോറ് പുറത്തുവിടുന്നു. അത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇതിനെ ഫൈറ്റ്-ഓര്‍-ഫ്‌ലൈറ്റ് പ്രതികരണം എന്നാണ് വിളിക്കുന്നത്. ഇത് കുറച്ച്‌ സമയം മാത്രമേ നിലനില്‍ക്കൂ എന്നതാണ് സത്യം. നിങ്ങള്‍ വളരെക്കാലം സമ്മര്‍ദ്ദത്തിലാണെങ്കില്‍, നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു, ഇത് നിങ്ങളെ വിശപ്പുള്ളതാക്കുന്നു, പ്രത്യേകിച്ച്‌ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലേക്ക് എല്ലാം എത്തിക്കുകയും ചെയ്യും.