വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. കഠിനമായ വേദനയുണ്ടാകുന്ന ഒന്നാണിത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ഇത് പാരമ്പര്യമായി വരാം, ബ്രഷ് കൊണ്ട് പല്ലു തേയ്ക്കുമ്പോള്‍ മുറിഞ്ഞാല്‍, വൈറ്റമിന്‍ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തത്, പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്തത്, ഉറക്കം ശരിയാകാത്തത്, പല്ലു കടിച്ച് വായിലോ ചുണ്ടിലോ മുറിവുണ്ടാകുന്നത് തുടങ്ങിയ പലവിധ കാരണങ്ങള്‍ ഇതിന് പുറകിലുണ്ട്
ഒരു സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുളള വായ്പ്പുണ്ണ്, രണ്ടാഴ്ചയായിട്ടും മാറുന്നില്ല, കഴുത്തില്‍ കഴല വരിക, വേദന സഹിയ്ക്കാനാകാത്തത്, തുടര്‍ച്ചയായി വരുന്നു, വായ നിറച്ച് വായ്പ്പുണ്ണുണ്ടെങ്കില്‍ എല്ലാം ഡോക്ടറെ കാണേണ്ടതാണ്. ഇതിനൊപ്പം ക്ഷീണം അനുഭവപ്പെടുക, ജോയന്റ് പെയിന്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണണം. മറ്റ് രോഗങ്ങള്‍ ഇതിന് പുറകിലില്ല എന്ന് ഉറപ്പ് വരുത്തണം.
ഇതിന് പരിഹാരമായി ദിവസവും മൂന്ന് നേരം ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. വാ എപ്പോഴും ക്ലോര്‍ഹെക്‌സിലിന്‍ വച്ച് കഴുകുന്നത് നല്ലതാണ്. എരിവുളളതും അസിഡിക്കായതുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം. ബേക്കിംഗ് സോഡ വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി ഇത് മുറിവില്‍ പുരട്ടാം.
പത്തു മിനിറ്റ് കഴിഞ്ഞ് കഴുകാം. അല്‍പം ചൂടുവെള്ളം എടുത്ത് ഇതില്‍ അല്‍പം തേനും ഉപ്പും ചേര്‍ത്തിളക്കി വായില്‍ കവിള്‍ കൊള്ളുന്നത് നല്ലതാണ്.
പ്രതിവിധികൾ
- വെളിച്ചെണ്ണ നല്ലൊരു മരുന്നാണ്. ഇത് വായില്‍ തേയ്ക്കാം. ഐസ് പൊതിഞ്ഞ് വയ്ക്കുന്നതും നല്ലതാണ്. വേദന കുറയ്ക്കാന്‍ ഇത് ഗുണം നല്‍കും. വൈറ്റമിനുകള്‍ കഴിയ്ക്കാം. വൈറ്റമിന്‍ കുറവാണ് ഇതിനുളള പ്രധാന കാരണം. വൈറ്റമിന്‍ ബി കോംപ്ലക്‌സ് ഗുളികകള്‍ 7 ദിവസമെങ്കിലും തുടര്‍ച്ചയായി കഴിയ്ക്കാം.
- പഴങ്ങള്‍, ചീര എന്നിവ കഴിയ്ക്കുന്നത് നല്ലതാണ്. നല്ലതുപോലെ വെളളം കുടിയ്ക്കണം. ചില ഓയിന്റ്‌മെന്റുകള്‍ ലഭ്യമാണ്. ഇത് ഡോക്ടറോട് ചോദിച്ച് വാങ്ങിപ്പുരട്ടാം. തൈര് പോലുള്ള പ്രോബയോട്ടിക്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.
- കൂടുതല്‍ മസാലയുള്ളവ ഒഴിവാക്കണം. കുട്ടികള്‍ക്ക് വൈറ്റമിന്‍ കുറവായിരിയ്ക്കും ഇത്തരം പ്രശ്‌നമുണ്ടാകാന്‍ പ്രധാന കാരണം. കുട്ടികള്‍ ഉറക്കത്തില്‍ പല്ല് കടിക്കുന്നത് ഒരു കാരണമാണ്. ഇതിന് പരിഹാരമായി മൗത്ത് ഗാര്‍ഡ് വച്ചുറങ്ങാം.
- സ്ഥിരമായി വൈറ്റമിന്‍ അടങ്ങിയവ കഴിയ്ക്കുക
- സോഫ്റ്റ് ബ്രഷ് ഉപയോഗിയ്ക്കാം
- പുകവലി, ആല്‍ക്കഹോള്‍ ഉപേക്ഷിയ്ക്കുക, പ്രമേഹമെങ്കില്‍ നിയന്ത്രിയ്ക്കുക
- സ്‌ട്രെസ് കുറയ്ക്കുക.
- തൈര് പോലുള്ള പ്രോബയോട്ടിക്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.