മുഖം വരണ്ടുണങ്ങുന്നത് സാധാരണമാണ്.എന്നാൽ ഇവ മുഖത്തിന്റെ അഴക് കളയുകയും ചെയ്യും. ഒരുപാട് ഡ്രൈ സ്കിൻ ആയ വ്യക്തികളുടെ മുഖം വളരെ പെട്ടന്ന് പൊരിഞ്ഞിലാകും. ചിലപ്പോഴൊക്കെ ക്രീം തേച്ചാലും ഒരു സമയം കഴിയുമ്പോൾ വീണ്ടും പൊരിച്ചിൽ കടന്നു വരും. ഇതിനൊരു പരിഹാരമെന്താണെന്ന് ഓർത്ത് സംശയപ്പെടണ്ട, ചെറിയ ചിലവിൽ മുഖം നമുക്ക് അടിപൊളിയാക്കാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ മോയ്‌സ്ച്വര്‍ കണ്ടന്റ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെഇത് ചര്‍മ്മത്തിനെ സോഫ്റ്റാക്കി മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി അസിഡ് ചര്‍മ്മത്തെ ഹെഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
അതിനാല്‍ ദിവസേന വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് മുഖതതെ വരണ്ട ചര്‍മ്മം മാറ്റുന്നതിന് സഹായിക്കും. അതിനാല്‍ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ മറക്കരുത്.
വാസ്‌ലിൻ
വാസ്‌ലിൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെ സോഫ്റ്റാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന മിനറല്‍ ഓയില്‍ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്ന ഒരു ലെയര്‍ പോലെ നിലനിര്‍ക്കുകയും ഇത് ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഓട്‌സ് ഉപയോഗിക്കുന്നത്
കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഓട്‌സ് നല്ലതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ് ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടീസും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ചര്‍മ്മം വരണ്ട് പോകാതെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും.ഇത് ചര്‍മ്മത്തെ സോഫ്റ്റാക്കുകയും ചെയ്യും.
ഒമേഗ- 3
ഒമേഗ- 3 അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ബ്ലൂബെറി, തക്കാളി, ക്യാരറ്റ്, ബിന്‍സ്, പീസ്, ലെന്റില്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, മീന്‍ എന്നിവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന് നല്ലതാണ്. നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കും.
ഷവര്‍
കുളിക്കാന്‍ അധികസമയം എടുക്കുന്നത് നല്ലതല്ല. ഇത് ചര്‍മ്മം കൂടുതല്‍ വരണ്ടതാക്കുന്നതിന് കാരണമാകും. അതുപോലെ, ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ നല്ല ചൂടുള്ള വെള്ളം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. ഇത് ചര്‍മ്മത്തിന്റഎ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മം പെട്ടെന്ന് വരണ്ട് പോകാതിരിക്കാന്‍ സഹായിക്കും
READ MORE വൈകിട്ട് ആറു മണിക്ക് ശേഷം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ, എന്തുകൊണ്ട് ?