ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി

E-Health
തി​രു​വ​ന​ന്ത​പു​രം: 50 ആ​ശു​പ​ത്രി​ക​ള്‍ കൂ​ടി ഇ-​ഹെ​ല്‍ത്ത് പ​ദ്ധ​തി​യി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം 11, കൊ​ല്ലം 4, പ​ത്ത​നം​തി​ട്ട 4, തൃ​ശൂ​ര്‍ 5, പാ​ല​ക്കാ​ട് 11, മ​ല​പ്പു​റം 11, ക​ണ്ണൂ​ര്‍ 4 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​നം.

വ്യ​ക്തി​ക്ക്​ ഇ​ല​ക്‌​ട്രോ​ണി​ക് ഹെ​ല്‍ത്ത് റെ​ക്കോർഡെ​ന്ന ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്‍ബ​ല​ത്തോ​ടെ ആ​ശു​പ​ത്രി സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ-​ഹെ​ല്‍ത്ത് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ.​പി​യി​ലെ​ത്തി ചി​കി​ത്സ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന​തു​വ​രെ എ​ല്ലാ ആ​രോ​ഗ്യ സേ​വ​ന​വും ഒ​റ്റ കു​ട​ക്കീ​ഴി​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി​യാ​വും. നി​ല​വി​ല്‍ 300ല​ധി​കം ആ​ശു​പ​ത്രി​ക​ളി​ല്‍ ഈ-​ഹെ​ല്‍ത്ത് സം​വി​ധാ​ന​മു​ണ്ട്. 150ഓ​ളം ആ​ശു​പ​ത്രി​ക​ള്‍ ഇ-​ഹെ​ല്‍ത്ത് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ജ്ജ​മാ​യി​ട്ടു​മു​ണ്ട്.

ഇ​തി​ല്‍ ഉ​​ള്‍​പ്പെ​ടു​ന്ന 50 ആ​ശു​പ​ത്രി​ക​ളാ​ണ്​ ഇ-​ഹെ​ല്‍​ത്തി​ലേ​ക്ക്​ മാ​റു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ 22ന് ​ന​ട​ക്കും. ബ്ലോ​ക്ക്‌​ചെ​യി​ന്‍ അ​ധി​ഷ്ഠി​ത വാ​ക്‌​സി​ന്‍ ക​വ​റേ​ജ് അ​നാ​ലി​സി​സ് സം​വി​ധാ​ന​വും ത​യാ​റാ​യി​ട്ടു​ണ്ട്.