മുഖകാന്തി വർധിപ്പിക്കാം;ഈ ഫേസ് പാക്കുകൾ പരീക്ഷിക്കൂ ...

aeg

തിളങ്ങുന്ന ആരോഗ്യമുള്ള പാടുകളില്ലാത്ത ചർമ്മം ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.ചർമ സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖസൗന്ദര്യം എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല. ചര്‍മ്മത്തിന്റെ ആരോഗ്യമാണ്. ഇത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആകര്‍ഷമുള്ള മുഖം ആത്മവിശ്വാസം പകരും. എന്നാല്‍ പലപ്പോഴും മുഖക്കുരുവും ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ചെറിയ പാടുകളും മുഖസൗന്ദര്യം കെടുത്തും. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍
നമുക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച്  തരം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം…

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ പൊടി. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറ്റവും നല്ലതാണ് മഞ്ഞൾ. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, ചുളിവുകൾ എന്നിവ അകറ്റാൻ  നല്ലൊരു പ്രതിവിധിയാണ് മഞ്ഞൾ.

മഞ്ഞളും തേനും… 

വീട്ടിൽ ചെയ്യാവുന്ന ഫേസ് പാക്കുകളിലൊന്നാണ് മഞ്ഞളും തേനും കൊണ്ടുള്ള ഫേസ് പാക്ക്. രണ്ട് ടീസ്പൂൺ തേനും അരടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ പാലും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക. മിശ്രിതം സെറ്റായി കഴിഞ്ഞാൽ മുഖത്തിടാം. 15 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസം ഈ പാക്ക് പുരട്ടാം.

hw

കുക്കുമ്പറും മഞ്ഞളും…

കണ്ണിന് തണുപ്പ് കിട്ടാൻ വെള്ളരിക്ക കണ്ണിൽവയ്ക്കാറുണ്ട്. മുഖക്കുരു മാറാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും അരടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കിയ ശേഷം മുഖത്തിടുക. അരമണിക്കൂർ മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ അൽപം റോസ് വാട്ടർ ചേർത്ത് മുഖം കഴുകാം.

qt

തൈര് ഫേസ് പാക്ക്...

 ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫേസ് പാക്ക്  20 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു മാറാൻ വളരെ സഹായകമാണ് ഈ ഫേസ് പാക്ക്.

gq

ബനാന ഫേസ് പാക്ക്...

 മുഖം തിളങ്ങാനും കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറാനും വളരെ നല്ലതാണ് ബനാന ഫേസ് പാക്ക്. ഒരു പഴം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം. 

eh

പപ്പായ, ക്യാരറ്റ് ഫേസ് പാക്ക്...

മുഖം നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ ക്യാരറ്റ് ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അൽപം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂൺ പാൽ ക്യാരറ്റ് പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ തണുത്ത വെള്ളം ഉപയോ​ഗിച്ചോ കഴുകി കളയുക. 

gq