ദിവസവും ഒരേ വ്യായാമ ശീലം പിന്തുടരുന്നത് പലപ്പോഴും മടുപ്പിന് കാരണമായേക്കാം. അതുകൊണ്ടു തന്നെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള നിരന്തര ശ്രമങ്ങളിൽ സ്വയംപ്രചോദിതരായി നിലനിൽക്കാൻ വർക്ക്ഔട്ടുകൾ ആസ്വാദ്യകരവും രസകരവുമാക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വ്യായാമ ശീലങ്ങൾ പുതുമയുള്ളതും ആവേശകരവുമാക്കി നിലനിർത്താൻ അവലംബിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. വർക്ക്ഔട്ടുകൾ കൂടുതൽ ഫലപ്രദമാകുന്നതിന് ചില ക്രിയാത്മക നിർദേശങ്ങളിതാ.
വ്യായാമത്തിന് മുമ്പ് അൽപ്പം ബദാം
കഴിക്കാവുന്ന പോഷകസമൃദ്ധമായ ഒരു സ്‌നാക്ക് ആണ് ബദാം. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ബദാമില്‍ അടങ്ങിയിരിക്കുന്നു. വര്‍ക്കൗട്ടിലുടനീളം ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇതു സഹായിക്കും. വ്യായാമത്തിന് മുമ്പ് കുറച്ച് ബദാം കഴിക്കാം. ബാലന്‍സ് ചെയ്യുന്നതിന് വേണ്ടി ബദാമിനൊപ്പം ഏതെങ്കിലും പഴവും അല്‍പ്പം കഴിക്കാം. ഇത് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാന്‍ സഹായിക്കും. പകൽ സമയത്ത് ബദാം കഴിക്കുന്നത് ശക്തി നിലനിർത്താനും വർക്ക്ഔട്ട് സെഷനു ശേഷമുള്ള ക്ഷീണം കുറയ്ക്കാനും സഹായിക്കുമെന്ന് പോഷകാഹാരം സംബന്ധിച്ച് ഈയിടെ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, ബദാം ഉപഭോഗത്തിൽ സെറം ക്രിയാറ്റിൻ കൈനാസിന്റെ അളവ് കുറവാണെന്നും (പേശി തകരാറിന്റെ അടയാളം) വ്യായാമത്തിന് ശേഷം നല്ല മാനസികാവസ്ഥ കൈവരിക്കാനും സഹായിക്കുമെന്നും ഗവേഷണം തെളിയിച്ചു. വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണമായി ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് നല്ലതാണ്.
ഒരു പുതിയ വർക്ക്ഔട്ട് പരീക്ഷിക്കുക
ദിവസവും ഒരേ തരത്തിലുള്ള വർക്ക്ഔട്ടിന് പകരം എന്തുകൊണ്ട് ഒന്നു മാറ്റിപ്പിടിച്ചുകൂടാ? പുതിയൊരു ഫിറ്റ്നസ് ക്ലാസ് പരീക്ഷിക്കൂ. നൃത്ത ക്ലാസുകൾ മുതൽ യോഗ, ബോക്സിംഗ് വരെ എണ്ണമറ്റ ഓപ്ഷനുകൾ ലഭ്യമാണ്. ഒരു പുതിയ വർക്ക്ഔട്ട് ക്ലാസ് പരീക്ഷിക്കുന്നത് പുതിയൊരു ഊർജം പകരുകയും വ്യായാമ കൂടുതൽ ആസ്വദ്യകരമാക്കുകയും ചെയ്യും. പുതിയ കഴിവുകൾ നേടിയെടുക്കാനും ശരീരത്തെ കൂടുതൽ മെരുക്കാനും വ്യായാമ ശീലത്തിൽ രസം കലർത്താനും ഇതു സഹായിക്കും. സംഘമായി വർക്ക്ഔട്ട് ചെയ്യുന്നവരാണെങ്കിൽ കൂടുതൽ പേർക്കൊപ്പം ഇടപഴകാനും കൂടുതൽ പ്രചോദനം ഉൾക്കൊള്ളാനും കഴിയും.
ഫങ്ഷനൽ ഫിറ്റ്നസ് ഉൾപ്പെടുത്തുക
ഭാരമെടുക്കുക, വഹിക്കുക, തള്ളുക, വലിക്കുക തുടങ്ങി നിത്യജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തികള്‍ക്കായി ശരീരത്തെ മെരുക്കിയെടുക്കുക എന്നതാണ് ഫങ്ഷനല്‍ ഫിറ്റ്‌നസ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കരുത്ത് കൂട്ടുക, ശരീരവഴക്കം ഉണ്ടാക്കുക, ചലനാത്മകമാകുക എന്നിവയാണ് ഈ വ്യായാമങ്ങളുടെ ലക്ഷ്യം. നിത്യ ജീവിതത്തില്‍ പരുക്ക് സാധ്യത കുറക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും മെച്ചപ്പെടുത്താനും ഈ ശീലം സഹായിക്കും.
ഫിറ്റ്നസ് ലക്ഷ്യം നിശ്ചയിക്കുക, പുരോഗതി നിരീക്ഷിക്കുക
നിശ്ചിതമായ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുകയും നിങ്ങളുടെ വ്യായാമ പുരോഗതി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുകയും ഫിറ്റ്‌നസ് ശീലം ശരിയായ ദിശയില്‍ മുന്നേറുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും. അഞ്ച് കിലോ മീറ്റര്‍ ഓട്ടമോ ഒരു പ്രത്യേക യോഗാസനത്തില്‍ വൈദഗ്ധ്യം നേടുകയോ തുടങ്ങി എന്തു തന്നെ ആയിരുന്നാലും ഒരു ലക്ഷ്യം മുന്നിലുണ്ടായിരിക്കുന്നത് നിങ്ങളുടെ വര്‍ക്കൗട്ടുകളുടെ കൂടുതല്‍ ആവേശകരവും അര്‍ത്ഥവത്താക്കുകയും ചെയ്യും. ലക്ഷ്യം നിര്‍ണയിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യ ബോധമുള്ളതും കൈവരിക്കാന്‍ കഴിയുന്നതുമായിരിക്കണം. ഇത് പുരോഗതി കൈവരിക്കാനാവശ്യമായ രീതിയില്‍ നിങ്ങളുടെ ശീലത്തെ ക്രമീകരിക്കാന്‍ ആവശ്യമാണ്. നിങ്ങളുടെ നേട്ടത്തെ ആഘോഷിക്കുകയും ചെയ്യാം.
പ്രചോദനം നിലനിര്‍ത്താനും ഫിറ്റ്‌നസ് ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി അനുഭവിച്ചറിയാനും പതിവ് വ്യായാമ ശീലങ്ങള്‍ ആസ്വാദ്യകരവും ആവേശകരവുമാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.
വിവരങ്ങൾ നൽകിയത് : യാസ്മിൻ കറാച്ചിവാല (ഫിറ്റ്നസ് വിദഗ്ധ, സെലിബ്രിറ്റി പരിശീലക)
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം