നെല്ലിക്കാപൊടിയും തൈരും ചേർത്ത ഹെയർ പാക്ക്

hairpack
ഒരു കിടിലന്‍ ഹെയര്‍പാക്ക് പരിശ്രമിച്ചു നോക്കാം. ഒരു കപ്പ് തൈര്, രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി എന്നിവയാണ് മുടിസംരക്ഷണത്തിന് വേണ്ട വസ്തുക്കള്‍.തൈരും നെല്ലിക്കാപ്പൊടിയും നന്നായി യോജിപ്പിക്കുക. ഇത് ശിരോചര്‍മത്തിലും മുടിയിലും നന്നായി പുരട്ടുക. 

മുടിമുഴുവന്‍ ഈ മിശ്രിതം കൊണ്ട് പൊതിഞ്ഞ ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശേഷം സള്‍ഫേറ്റ് ചേരാത്ത വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച്‌ മുടി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ഡി ഇവ നിറഞ്ഞ തൈര് മുടി വളരാന്‍ സഹായിക്കുന്നു.