ആരോഗ്യ ഇൻഷുറൻസ്:മെഡിസെപിൽ വിവരങ്ങൾ പുതുക്കാം

medisep
 തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പി​ല്‍ ആ​ശ്രി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാ​ന്‍ അ​വ​സ​രം.ഡി​സം​ബ​ര്‍ 20ന​കം വി​വ​ര​ങ്ങ​ള്‍ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നും അ​തി​നു​ശേ​ഷം മാ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ധ​ന​വ​കു​പ്പ്​ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി.

ഒ​രു വ്യ​ക്തി​ക്ക്​ ഒ​ന്നി​ല​ധി​കം ജീ​വ​ന​ക്കാ​രു​ടെ​യോ പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യോ ആ​ശ്രി​ത​രാ​കാ​ന്‍ ക​ഴി​യി​ല്ല. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍/​പെ​ന്‍​ഷ​ന്‍​കാ​രാ​യ പ​ങ്കാ​ളി​ക​ള്‍ ഒ​രേ ആ​ശ്രി​ത​രെ ര​ണ്ടു​പേ​രു​െ​ട​യും ആ​ശ്രി​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക​ണം. നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​തെ എ​യ്​​ഡ​ഡ്​ സ്ഥാ​​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്കേ മെ​ഡി​സെ​പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തൂ.

ജീ​വ​ന​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രും ആ​ശ്രി​ത​രു​ടേ​ത​ട​ക്കം ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍​ ​ www.medisep.kerala.gov.in എ​ന്ന സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. വി​വ​രം പൂ​ര്‍​ണ​മ​ല്ലെ​ങ്കി​ലോ തെ​റ്റു​ണ്ടെ​ങ്കി​ലോ ഇ​പ്പോ​ള്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താം. ജീ​വ​ന​ക്കാ​ര്‍ അ​ത്​ ഡി.​ഡി.​ഒ/​നോ​ഡ​ല്‍ ഒാ​ഫി​സ​ര്‍ വ​ഴി നി​ര്‍​ദി​ഷ്​​ട ഫോ​റ​ത്തി​ല്‍ അ​പേ​ക്ഷി​ച്ച്‌​ മെ​ഡി​സെ​പ്​ വെ​ബ്​​സൈ​റ്റി​ല്‍ അ​പ​്​​ഡേ​റ്റ്​ ചെ​യ്യ​ണം. ട്ര​ഷ​റി ഒാ​ഫി​സ​ര്‍​മാ​രെ സ​മീ​പി​ച്ചാ​ണ്​ പെ​ന്‍​ഷ​ന്‍​കാ​ര്‍ തി​രു​ത്ത​ലു​ക​ള്‍ വ​ര​ു​ത്തേ​ണ്ട​ത്.

പു​ന​ര്‍​നി​യ​മി​ക്ക​പ്പെ​ട്ട പെ​ന്‍​ഷ​ന്‍​കാ​ര്‍ നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വെ​ങ്കി​ല്‍ ഇ​വ​രെ പെ​ന്‍​ഷ​ന്‍​കാ​രു​ടെ കാ​റ്റ​ഗ​റി​യി​ല്‍ മാ​ത്ര​മാ​യി ഉ​ള്‍​പ്പെ​ടു​ത്ത​ണം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി​രി​ക്കെ മെ​ഡി​സെ​പ്​ ​ഐ.​ഡി ല​ഭ്യ​മാ​യ​വ​രും നി​ല​വി​ല്‍ വി​ര​മി​ക്കു​ക​യും ചെ​യ്​​ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ മെ​ഡി​സെ​പ്​ ഡാ​റ്റ​യി​ല്‍ പ്രീ​മെ​ന്‍​ഷ​ണ​ര്‍ മൈ​ഗ്രേ​ഷ​ന്‍ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ ല​ഭ്യ​മാ​യ​ത്. ഇ​തി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തും. ആ​ഡ്​ ന്യൂ ​ഉ​പ​യോ​ഗി​ച്ച്‌​ നേ​രി​ട്ടും പെ​ന്‍​ഷ​ന്‍​കാ​രെ മെ​ഡി​സെ​പ്പി​ലേ​ക്ക്​ ഉ​ള്‍​പ്പെ​ടു​ത്താം. ഇ​തു​വ​രെ ആ​ശ്രി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​വ​ര്‍​ക്ക്​ ഇ​പ്പോ​ള്‍ അ​പ്​​ഡേ​റ്റ്​ ചെ​യ്യാം. പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​നി ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും ആ​ശ്രി​ത​രെ ചേ​ര്‍​ക്കാ​ര്‍ അ​വ​സ​ര​മു​ണ്ടാ​കി​ല്ല. ​

അ​പേ​ക്ഷ ന​ല്‍​കാ​ത്ത പെ​ന്‍​ഷ​ന്‍​കാ​ര്‍ ഡി​സം​ബ​ര്‍ 15ന​കം ട്ര​ഷ​റി​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷ ന​ല്‍​കാ​ത്ത ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്തി അ​പേ​ക്ഷ ന​ല്‍​കാ​ന്‍ നോ​ഡ​ല്‍ ഓഫി​സ​ര്‍​മാ​ര്‍​ക്കും ഡി.​ഡി.​ഒ​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.