അകാലനര അകറ്റാന്‍ ചില പൊടികൈകൾ ഇതാ

hair
മുടി നരക്കുന്നത് വാര്‍ധക്യത്തിൻ്റെ  ലക്ഷണമായാണ് നമ്മളിൽ പലരും കണ്ടിരുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. 

ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാര്യമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. എന്നാല്‍ നര തടയാന്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

മുടി തഴച്ച്‌ വളരാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.