രോഗ പ്രതിരോധ ശേഷി എങ്ങനെ ശീലമാക്കാം..

inceasing immunity power

ശരീരത്തിന് സ്വാഭാവികമായ ഒരു രോഗപ്രതിരോധ സംവിധാനമുണ്ട്. അത് എല്ലാ അണുബാധകളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു.ഈ രോഗപ്രതിരോധ സംവിധാനം കുറയാതെ കാക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണ്. രോഗപ്രതിരോധം കുറയാതെ നോക്കണമെന്ന് മാത്രമല്ല, അത് വര്‍ധിപ്പിക്കേണ്ടതും പ്രധാനമാണ്.

ലളിതമായ ചില ജീവിതശൈലി മാറ്റങ്ങള്‍ വരുത്തി രോഗപ്രതിരോധ ശേഷി ഗണ്യമായി മെച്ചപ്പെടുത്താന്‍  സാധിക്കും. സ്വാഭാവികമായും രോഗപ്രതിരോധ ശേഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്വാഭാവികമായും ആരോഗ്യമുള്ളവരായിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഭക്ഷണം.

ലീന്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ പോലുള്ള വിവിധ പോഷകങ്ങള്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുകയും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ശരീരത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിനുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുവഴി അണുബാധകളെ ചെറുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും സ്വാഭാവികമായി ലഭ്യമാകുന്ന വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെയും ശക്തമായും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

നിങ്ങളുടെ ശരീരം അണുബാധകളെ വേഗത്തില്‍ നേരിടാനോ ഫലപ്രദമായി തടയാനോ സഹായിക്കുന്ന വിറ്റാമിനാണ് സി വിറ്റാമിന്‍. ചീര, പപ്പായ, സിട്രസ് പഴങ്ങള്‍ എന്നിവയാണ് വിറ്റാമിന്‍ സിയുടെ ചില സ്വാഭാവിക ഉറവിടങ്ങള്‍.