ദിവസവും തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തു ; എല്ലുകളുടെ ആരോഗ്യം മുതൽ ഹൃദയം വരെ സുരക്ഷിതമാക്കാം

google news
CURD

തൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണംചെയ്യും. ദഹനം മെച്ചപ്പെടുത്തുതൈര് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഒരുപാട് ​ഗുണംചെയ്യും. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനുമെല്ലാം തൈര് നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായതിനാൽ തൈര് എല്ലുകളുടെ ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കും. 

enlite ias final advt

തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കും. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ ഇതിലുണ്ട്. അതിനാൽ ദഹനക്കേടിനുള്ള പ്രതിവിധിയായും തൈര് ഉപയോ​ഗിക്കാം. 

ജനങ്ങളിലേക്കെത്താൻ മന്ത്രി സ്ഥാനം ആവശ്യമില്ല, ഒഴിയാൻ പറഞ്ഞാൽ ഒഴിയും’; ആന്റണി രാജു

കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദവും ഹൈപ്പർ ടെൻഷനും കുറയ്ക്കാനും തൈര് സഹായിക്കും. ശരീരത്തിലെ ഗ്ലൂക്കോസ് നിലയും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കാൻ തൈര് നല്ലതാണ്. അതേസമയം തൈര് അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കും മലബന്ധത്തിനും കാരണമാകാം എന്നകാര്യവും മറക്കണ്ട. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം