'ഇന്ത്യക്ക് മോക്ഷമില്ല 'പുകവലിയിൽ നിന്ന്: ഉപേക്ഷിക്കൽ നിരക്ക് കുറഞ്ഞ രാജ്യം

smoking
ന്യൂ​ഡ​ല്‍​ഹി: 16നും 64​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പു​ക​വ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്​ നി​ല്‍​ക്കു​ന്ന ഇ​ന്ത്യ​യി​ല്‍ 37 ശ​ത​മാ​നം പേ​രാ​ണ്​ ഈ ​ദു​ശ്ശീ​ലം നി​ര്‍​ത്താ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍. പു​ക​വ​ലി ഉ​പേ​ക്ഷി​ക്ക​ല്‍ നി​ര​ക്ക് ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യും മാറുകയാണ്.ഏറ്റവും കൂടുതൽ പുരുഷന്മാരിലാണ് ശീലം കണ്ടുവരുന്നത് എന്നാൽ, അത്  ഉ​പേ​ക്ഷി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള പുരുഷന്മാർ തന്നെ  20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെയുമാണ്.

ലോ​ക ബാ​ങ്ക് പോ​ലു​ള്ള സ്രോ​ത​സ്സു​ക​ളി​ല്‍​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ 'ദ ​ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ക​മീ​ഷ​ന്‍ ടു ​റി ഇ​ഗ്​​നൈ​റ്റ്​ ദ ​ഫൈ​റ്റ് എ​​ഗെ​ന്‍​സ്​​റ്റ്​ സ്മോ​ക്കി​ങ്​' ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഈ ​വി​വ​ര​ങ്ങ​ള്‍. ചൈ​ന​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി 16നും 64​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 50 കോ​ടി​യി​ല​ധി​കം പു​ക​യി​ല ഉ​പ​യോ​ക്താ​ക്ക​ളു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.

16നും 64​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 25 കോ​ടി​യി​ല​ധി​കം പു​ക​വ​ലി​ക്കാ​രു​മാ​യാ​ണ്​ ചൈ​ന​ക്ക്​ പി​റ​കി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.ഇ​ന്ത്യ​യി​ല്‍ സ്ത്രീ​ക​ളെ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം പു​രു​ഷ​ന്മാ​ര്‍ പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന്​ പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​യി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച​വ​രു​ള്ള​ത്​ ഇ​ന്ത്യ​യി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക​ത്താകെ 114 കോ​ടി ആ​ളു​ക​ളാ​ണ്​ പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍.

ഇ​തി​നാ​യി പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം കോ​ടി ഡോ​ള​റാ​ണ്​ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 80 ല​ക്ഷം ആ​ളു​ക​ള്‍ പ്ര​തി​വ​ര്‍​ഷം പു​ക​വ​ലി മൂലം മരിക്കുകയും 20 കോ​ടി പേ​ര്‍ അ​സു​ഖ ബാ​ധി​ത​രാ​യി തീ​രുക​യും ചെ​യ്യു​ന്നു​ണ്ട്​.