പഴയ ഭീതിയില്ല,കോവിഡ് സാമഗ്രികൾക്കും ആവശ്യക്കാരില്ല

covid
തൊടുപുഴ: നിയന്ത്രണങ്ങള്‍ നീങ്ങി ജനജീവിതം സാധാരണ നിലയിലേക്ക് മാറിത്തുടങ്ങിയതോടെ കോവിഡിനെ പഴയതുപോലെ ഭയക്കാൻ ഇപ്പോൾ ആളുകൾക്ക് സമയമില്ല.പേടിക്കേണ്ട മനോഭാവമെല്ലാം എല്ലാവരിലും മാറിക്കഴിഞ്ഞു.

മാസ്ക് നിർബന്ധമായതിനാൽ അതിലൊതുങ്ങുന്ന ജാഗ്രത മാത്രമേ ജനങ്ങൾ പാലിക്കുന്നുള്ളു.അതുകൊണ്ടു തന്നെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിൽപ്പനയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.എന്നാല്‍, ജാഗ്രത കൈവിടാറായിട്ടില്ലെന്ന മുന്നറിയിപ്പാണ്​ ആരോഗ്യവകുപ്പ്​ നല്‍കുന്നത്​.

കോവിഡ്​ ശക്തിപ്പെടുകയും ഇതര സാംക്രമിക രോഗങ്ങള്‍ കുറയുകയും ചെയ്​തതോടെ ഒന്നര വര്‍ഷത്തിലധികമായി മരുന്ന്​ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോയത്​ കോവിഡ്​ അനുബന്ധ സാമഗ്രികളാണ്​. 

മാസ്​ക്​, സാനിറ്റൈസര്‍, ഗ്ലൗസ്​, പി.പി.ഇ കിറ്റ്​, വൈറ്റമിന്‍ ഗുളികകള്‍, പള്‍സ് ​ഒാക്​സി മീറ്റര്‍ എന്നിവയുടെ വില്‍പനയും വിലയും കുതിച്ചുയര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍, ​േമയ്​ മാസങ്ങളെ അപേക്ഷിച്ച്‌​ ഇപ്പോള്‍ ഇവയുടെ വില്‍പന 40 ശതമാനത്തില്‍ താഴെയാണ്​. 

മുമ്പ്​ ഒരു മെഡിക്കല്‍ സ്​റ്റോറില്‍ ഒരു ദിവസത്തെ വില്‍പനയുടെ 20 ശതമാനം സാനിറ്റൈസര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്​ അഞ്ച്​ ശതമാനമായി കുറഞ്ഞു. ഗ്ലൗസ്​, പി.പി.ഇ കിറ്റ്​ എന്നിവയുടെ ആവശ്യക്കാര്‍ ആശുപത്രികള്‍ മാത്രമായി. മാസ്​ക്​ ഇപ്പോഴും നിര്‍ബന്ധമാണെങ്കിലും പഴയ വില്‍പനയില്ലെന്ന്​ വ്യാപാരികള്‍ പറയുന്നു.

1500 രൂപക്ക്​ വിറ്റിരുന്ന പള്‍സ് ​ഒാക്​സി മീറ്റര്‍ ഇപ്പോള്‍ 600^700 രൂപക്ക്​ കിട്ടും. 200 രൂപയിലധികം വാങ്ങി വിറ്റിരുന്ന 100 മില്ലി ലിറ്റര്‍ സാനിറ്റൈസറിന്​ ജി.എസ്​.ടി ഉള്‍പ്പെടെ 50 രൂപയായി. വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍ക്കും ഏതാനും മാസം മുമ്ബുവരെ ആവശ്യക്കാര്‍ ഏറെയായിരുന്നു. അതേസമയം, മാസ്​ക്​​ ശീലമായി തുടരുന്നതിനാല്‍ കോവിഡ്​ ഒഴികെ സാംക്രമിക രോഗങ്ങളുടെ വ്യാപനവും ഇതുമായി ബന്ധപ്പെട്ട മരുന്നുകളുടെ വില്‍പനയും ഇപ്പോഴും വളരെ കുറവാ​ണെന്ന്​ ഒരാൾ കേരള കെമിസ്​റ്റ്​സ്​ ആന്‍ഡ്​ ​ഡ്രഗ്​സ്​ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി പി.വി. ടോമി പറഞ്ഞു. 

കോവിഡ്​ ജാഗ്രത കുറഞ്ഞതോടെ ആദ്യ ഡോസ്​ വാക്​സിന്‍ എടുക്കാന്‍ കാണിച്ച ഉത്സാഹം രണ്ടാം ഡോസി​െന്‍റ കാര്യത്തില്‍ ഇല്ലെന്നും അതിനാല്‍ രണ്ടാം ഘട്ടം മന്ദഗതിയിലാ​ണ്​ നീങ്ങുന്നതെന്നും​ ആരോഗ്യവകുപ്പ്​ അധികൃതരും പറയുന്നു.വില്‍പന ഇടിഞ്ഞതോടെ പല കോവിഡ്​ സാമഗ്രികള്‍ക്കും വിലയും കുറഞ്ഞു.