311 ആശുപത്രികളിൽ ഒപി ക്ക് ഓൺലൈൻ ക്രമീകരണം

op ticket online
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 311 ആ​ശു​പ​ത്രി​ക​ളി​ല്‍ ഓണ്‍​ലൈ​നാ​യി ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ല്‍ വ​ന്നു.ഇ ​ഗ​വേ​ണ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാനാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രൂ​പം ന​ല്‍കി​യ ഇ ​ഹെ​ല്‍ത്ത് വെ​ബ് പോ​ര്‍ട്ട​ല്‍ (https://ehealth.kerala.gov.in) വ​ഴി​യാ​ണ്​ മു​ന്‍കൂ​ട്ടി​ അ​പ്പോ​യി​ന്‍​മെന്‍റ്​ എ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. 

ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്​ വ​ഴി നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കും. ഒ.​പി ടി​ക്ക​റ്റു​ക​ള്‍, ടോ​ക്ക​ണ്‍ സ്ലി​പ്പു​ക​ള്‍ എ​ന്നി​വ​യു​ടെ ഓ​ണ്‍ലൈ​ന്‍ പ്രി​ന്‍​റി​ങ് സാ​ധ്യ​മാ​കും. ആ​ശു​പ​ത്രി വ​ഴി​യു​ള്ള അ​പ്പോ​യി​ന്‍​മെന്‍റ്​ സം​വി​ധാ​നം അ​തു​പോ​ലെ തു​ട​രും.

ഒ​രാ​ളു​ടെ ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​റും (യു​നീ​ക്​ ഹെ​ല്‍​ത്ത്​​ ​ഐ.ഡി) ഈ ​വെ​ബ്‌​പോ​ര്‍ട്ട​ല്‍ വ​ഴി കിട്ടും. ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍, ചി​കി​ത്സാ സ​മ​യം, ലാ​ബ് ടെ​സ്​​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും പോ​ര്‍ട്ട​ല്‍ വ​ഴി അ​റി​യാ​ന്‍ സാ​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലെ​യു​ള്ള റ​ഫ​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​പ്പോ​യി​ന്‍​മെന്‍റ്​ എ​ടു​ക്കാ​ന്‍ റ​ഫ​റ​ന്‍സ് ആ​വ​ശ്യ​മാ​ണ്.

യു​നീ​ക്​​ ഹെ​ല്‍ത്ത് ഐ.​ഡി 

ഇ ​ഹെ​ല്‍ത്ത് വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ആ​ദ്യ​മാ​യി തി​രി​ച്ച​റി​യി​ല്‍ ന​മ്ബ​ര്‍ സൃ​ഷ്​​ടി​ക്ക​ണം. അ​തി​നാ​യി https://ehealth.kerala.gov.in എ​ന്ന പോ​ര്‍ട്ട​ലി​ല്‍ ക​യ​റി ര​ജി​സ്​​റ്റ​ര്‍ ലി​ങ്ക് ക്ലി​ക്​ ചെ​യ്യ​ണം. അ​തി​ല്‍ ആ​ധാ​ര്‍ ന​മ്ബ​ര്‍ ന​ല്‍കു​ക. തു​ട​ര്‍ന്ന്, ആ​ധാ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ന​മ്ബ​റി​ല്‍ ഒ.​ടി.​പി വ​രും. ഈ ​ന​മ്ബ​ര്‍ ന​ല്‍കി ഓ​ണ്‍ലൈ​ന്‍ വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​ര്‍ ല​ഭ്യ​മാ​ക്കാം. ആ​ദ്യ​ത​വ​ണ ലോ​ഗി​ന്‍ ചെ​യ്യു​മ്ബോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള 16 അ​ക്ക വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​റും പാ​സ്​​വേ​ഡും മൊ​ബൈ​ലി​ല്‍ മെ​സേ​ജാ​യി ല​ഭി​ക്കും. ഈ ​തി​രി​ച്ച​റി​യ​ല്‍ ന​മ്ബ​റും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്‌ ആ​ശു​പ​തി​ക​ളി​ലേ​ക്ക്​ നി​ശ്ചി​ത തീ​യ​തി​യി​ലേ​ക്കും സ​മ​യ​ത്തും അ​പ്പോ​യി​ന്‍​മെന്‍റ്​ എ​ടു​ക്കാം.

എ​ങ്ങ​നെ അ​പ്പോ​യി​ന്‍​മെ​​ന്‍​റ്​ എ​ടു​ക്കാം

ഒ​രു വ്യ​ക്തി​ക്ക് ല​ഭി​ച്ച തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്‌ പോ​ര്‍ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത ശേ​ഷം ന്യൂ ​അ​പ്പോ​യി​ന്‍​മെന്‍റ്​ ക്ലി​ക്​ ചെ​യ്യ​ണം. റ​ഫ​റ​ല്‍ ആ​ണെ​ങ്കി​ല്‍ ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി വി​വ​ര​ങ്ങ​ളും ഡി​പ്പാ​ര്‍ട്ട്‌​മെന്‍റും തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ര്‍ന്ന്, അ​പ്പോ​യി​ന്‍​മെന്‍റ്​ വേ​ണ്ട തീ​യ​തി തെ​ര​ഞ്ഞെ​ടു​ക്കു​മ്ബോ​ള്‍ ആ ​ദി​വ​സ​ത്തേ​ക്കു​ള്ള ടോ​ക്ക​ണു​ക​ള്‍ ദൃ​ശ്യ​മാ​കും. രോ​ഗി​ക​ള്‍ക്ക്​ അ​വ​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​മ​നു​സ​രി​ച്ചു​ള്ള ടോ​ക്ക​ണ്‍ എ​ടു​ക്കാം. തു​ട​ര്‍ന്ന്, ടോ​ക്ക​ണ്‍ പ്രി​ന്‍​റു​മെ​ടു​ക്കാം. ടോ​ക്ക​ണ്‍ വി​വ​ര​ങ്ങ​ള്‍ എ​സ്.​എം.​എ​സ് ആ​യും ല​ഭി​ക്കും. ഇ​ത് ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ചാ​ല്‍ മ​തി​.